ഹൃദയമുരുകി കേഴുന്നു സ്നേഹനാഥാ – Hrudayamuruki kezhunnu snehanaadha
ഹൃദയമുരുകി കേഴുന്നു സ്നേഹനാഥാ
കരുണയോടെ എന്റെയുള്ളിൽ വന്നിടേണമേ
നിന്റെ മുൻപിൽ കൈകൾ കൂപ്പാൻ യോഗ്യനല്ല ഞാൻ
എങ്കിലും എന്റെ ഈ ബലി സ്വീകരിക്കണമേ(2)
ഹൃദയ
നൊമ്പരങ്ങൾ ഏറ്റുവാങ്ങി കാൽവറി ക്രൂശിൽ
ചോരവാർന്നു നീ പിടഞ്ഞു എനിക്കുവേണ്ടി (2)
ദിവ്യമാം നിന്റെ സ്നേഹം ഓർത്തിടുന്നു ഞാൻ
എന്റെ വേദന നിന്റെ മുമ്പിൽ സമർപ്പിക്കുന്നു
ഹൃദയ
തിരുച്ചോരത്തുള്ളിയാൽ പാപിയാമെന്നെ
ആപാദചൂഡം നീ കഴുകേണമേ (2)
നിത്യമാം ജീവനേകും സ്നേഹരൂപനേ
ഏഴയാം എന്റെ ഹൃത്തിൽ വന്നു വാഴണമേ
ഹൃദയ
Hrudayamuruki kezhunnu snehanaadha song lyrics in English
Hrudayamuruki kezhunnu snehanaadha
Karunayode enteyullil vannidename
Ninte munpil kaikal kooppaan yogyanalla njan
Engilum ente ee bali sweekarikkaname
hrudayam
Nombarangal ettuvaangi kaalvari crushil
Choravaarnnu nee pidanju enikkuvendi
Divyamaam ninte sneham orthidunnu njaan
Ente vedana ninte munpil samarppikkunnu
hrudayam
Thiruchorathulliyaal paapiyaamenne
Aappadachoodam nee kazhukename
Nithyamaam jeevanekum sneharoopane
Ezhayaam ente hruthil vannu vaazhaname
Hrudayam



