Athazha Mesayil – അത്താഴമേശയിൽ
അത്താഴമേശയിൽ.. അപ്പമായ് മാറിയ,
അനന്ത സ്നേഹമേ, ഈശോയേ.. (2)
എന്നും നിറയുന്ന പുണ്യമല്ലേ നീ..
എന്നെ നയിക്കുന്ന കാരുണ്യമേ.. (2)
കോറസ്സ്:
ഈശോയേ.. എന്റെ ഈശോയേ.. (2)
എന്റെ ഉള്ളില്‍ വാഴാൻ വരുമോ?
ഈശോയേ.. ദിവ്യ കാരുണ്യമേ..(2)
ഒരേ പാത്രത്തില്‍ നിന്നും വാങ്ങി ഭക്ഷിക്കും പോലെ,
ഒരേ കാസയിൽ നിന്നും വാങ്ങി നുകരും പോലെ,
ഒരേ മാനസം നീയേകണേ…
ഓരോ നേരവും എന്‍ ചിന്തയിൽ..
ഈശോ നാഥനേ നീ മാത്രമേ..
അഭയം.. അഭയം.. (ഈശോയേ എന്റെ..)
ഇന്നീ ഭൂമിതൻ ജീവശ്വാസം നാഥാ നിന്റെ കൃപയലൊ,
എന്നും ശ്വസിക്കുമീ പ്രാണനിലും, നാഥാ നൻ തിരുനന്മ മാത്രം..
ഓരോ കണ്ണിമയും ചിമ്മാതെന്നും..
എന്നെ കാത്തിടും കാരുണ്യമേ..
ഈശോ നാഥനേ നീ മാത്രമേ..
അഭയം.. അഭയം.. (അത്താഴമേശയിൽ..)




