KALAMAI KAALAMAI YESHU VARAN – കാലമായി കാലമായി യേശു വരാൻ
Shop Now: Bible, songs & etc
KALAMAI KAALAMAI YESHU VARAN – കാലമായി കാലമായി യേശു വരാൻ
കാലമായി കാലമായി
യേശു വരാൻ കാലമായി
ഒരുങ്ങിയിട്ടുണ്ടോ സോദരാ പോയിടേണ്ടേ (കാലമായി
അങ്ങ് മധ്യവാനത്തിൽ
കാഹളം ധ്വനിക്കുമ്പോൾ പോയിടേണ്ടേ (2) (കാലമായി
ചടുചടെ ഉയർക്കും വിശുദ്ധരെല്ലാമേ
ചേർന്നിടും മണാളനായി യേശുവിൻ കൂടെ (2)
ബുദ്ധിയുള്ള കന്യകയായി നീ ഒരുങ്ങേണം
നിൻവിളക്കിൽ എണ്ണയും കരുതിടേണം (2) (കാലമായി
ഉറുമ്പിനെ നോക്കൂ ബുദ്ധി പഠിക്കൂ
ലോകൈക സംഭവങ്ങൾ ഒത്തു നോക്കുവിൻ (2)
ഓരോന്നും ഓരോന്നും ദൈവം ചെയ്യുന്നു
കണ്ടുപഠിക്കൂ മനുഷ്യ മടങ്ങി വന്നീടു (2) (കാലമായി