Koode Parkka Koode Parkka – കൂടെ പാർക്ക കൂടെ പാർക്ക
Koode Parkka Koode Parkka – കൂടെ പാർക്ക കൂടെ പാർക്ക
കൂടെ പാർക്ക കൂടെ പാർക്ക നേരം നന്നേ വൈകിയല്ലോ
കൂരിരുളോ മൂടുമ്പോൾ എന്നോടൊപ്പം നീ വാസം ചെയ്‌വാൻ
ആശ്രയിപ്പാൻ മറ്റാരുമേ ഇല്ലാത്തതാം ഈ വേളയിൽ
ആരും സഹായമില്ലാത് ഏകനായി യാത്ര ചെയ്യുമ്പോൾ
ഇതാ ഞാൻ സമർപ്പിക്കുന്നു ദേഹം ദേഹി ആത്മാവിനെ
നീട്ടേണമേ നിൻ കരത്താൽ അത്ഭുതം ഞാൻ കണ്ടിടുവാൻ
സൗഖ്യത്തിനായി കേണിടുന്നു എൻ നാഥനെ ഈ നിമിഷം
നിൻ കരമോ കുറുതതല്ല അടിപ്പിണരാൽ സൗഖ്യം നൽകാൻ
കൈപ്പേറിയ ഈ വേളയിൽ സഹായിപ്പാൻ വന്നിടണേ
ഈ ദേഹമോ ക്ഷയിച്ചീടിലും നിൻ ശക്തിയാൽ ജീവിച്ചീടാൻ
അസ്തമിപ്പാൻ ബാക്കി അൽപനേരം മാത്രം ശേഷിക്കുകിൽ
ആശയാൽ ഞാൻ നോക്കിടുന്നു നിൻ വിടുതൽ പ്രാപിക്കുവാൻ
എൻ യഹോവേ നിൻ വചനം നിൻ കൃപയായ് അയച്ചുവല്ലോ
പ്രതിഫലമായി നൽകീടുവാൻ സ്തുതി മാത്രമേ എന്നിലുള്ളൂ
സ്തുതിക്കു യോഗ്യനായോനെ നിത്യം ഞാൻ സ്തുതിച്ചീടുമേ
സ്തുതിഗീതങ്ങൾ അർപ്പിച്ച് ഞാൻ എന്നെന്നും ഘോഷിച്ചീടുമേ