
Nin Sannidhi Mathy – നിന്‍ സന്നിധി മതി യേശുവെ
Nin Sannidhi Mathy – നിന്‍ സന്നിധി മതി യേശുവെ
നിന്‍ സന്നിധി മതി യേശുവെ
നിന്‍ സാന്നിധ്യം മതി എന്നുമെ (2)
പിരിയാതെ… വിട്ടു പിരിയാതെ
അകലാതെ ദൂരെ
മാറാതെ
പിരിയാതെ വിട്ടു പിരിയാതെ
അകലാതെ ദൂരെ മാറാതെ
അരികിലായ് എന്‍ അരികിലായ്..
അറിയുന്നു നിന്‍ സാന്നിധ്യം..
(നിന്‍ സന്നിധി
മതി)
എന്നിലെ… നല്ല കാര്യസ്ഥനെ..
എന്നിലെ നൽവഴി കാട്ടിയെ.. (2)
പിരിയാ ബന്ധമെ
മാറാ സ്നേഹമെ…
നീ….. മതി എന്നുമെ (2)
(നിന്‍ സന്നിധി മതി)
കവിഞ്ഞു ഒഴുകണെ
ഈ നൽ വേളയില്‍
അങ്ങിൽ നിറയുവാൻ
ആശയേറീടുന്നെ.. (2)
നീ മതി എന്നുമെ (2)
മരുവിൽ നീരു തേടും വേഴാമ്പല്‍ പോലെ ഞാനും
കേഴുന്നിതാആവലായ്… (4)
നിന്‍ സന്നിധി മതി….. (2)