Thilangunna Kurbana Kuppayam – തിളങ്ങുന്ന കുർബ്ബാന കുപ്പായം പണ്ടേ
തിളങ്ങുന്ന കുർബ്ബാന കുപ്പായം പണ്ടേ
തീരാത്ത മോഹമായി തീർന്നിരുന്നു 2
ആ വെള്ളികാസ ഒന്നെടുത്തുയർത്തീടുവാൻ
എന്നെനിക്ക് ആവുമെന്നോർത്തിരുന്നു ഞാൻ
എന്നെനിക്ക് ആവുമെന്നോർത്തിരുന്നു 2
(തിളങ്ങുന്ന…)
യൗവനം പൂക്കുന്ന പടിവാതിലിൽ
പഠനം ജ്വലിക്കുന്ന ദിവസങ്ങളിൽ
ഇനിയെന്ത്‌വേണം എന്നോർത്തതില്ല
ഇത് ദൈവഹിതമെന്ന് തിരിച്ചറിഞ്ഞു
എൻ മാതൃനാടിനും മാതാപിതാക്കൾക്കും
അഭിമാനം ആകുവാൻ ആഗ്രഹിച്ചു
എല്ലാറ്റിനും മേലെ ദൈവവിളി
അങ്ങേ അനുഗമിച്ചീടുന്നതാ ണെന്നറിഞ്ഞു
അനുഗമിച്ചീടുന്നതാ ണെന്നറിഞ്ഞു
(തിളങ്ങുന്ന…)
പരിശീലനത്തിന്റെ വർഷങ്ങളിൽ
ഈ ദിനമായിരുന്നെന്റെ സ്വപ്നം
ആയിരം തിരികളെൻ മാനസത്തിൻ
അൾത്താരതന്നിലായി തെളിഞ്ഞു നിന്നു
ആളുകൾ അനവധി എൻ കരം മുത്തി
സോദരങ്ങൾ വന്നാശ്ലേഷിച്ചു
പ്രാർത്ഥന ചൊല്ലുമ്പോഴും പാട്ടുപാടുമ്പോഴും
എൻ ഇരു മിഴികളും കവിഞ്ഞിരുന്നു
എൻ ഇരു മിഴികളും കവിഞ്ഞിരുന്നു
തിളങ്ങുന്ന കുർബ്ബാന കുപ്പായം പണ്ടേ
തീരാത്ത മോഹമായി തീർന്നിരുന്നു
ആ വെള്ളികാസ ഒന്നെടുത്തുയർത്തീടുവാൻ
എന്നെനിക്ക് ആവുമെന്നോർത്തിരുന്നു ഞാൻ
എന്നെനിക്ക് ആവുമെന്നോർത്തിരുന്നു
തിളങ്ങുന്ന കുർബ്ബാന കുപ്പായം പണ്ടേ
തീരാത്ത മോഹമായി തീർന്നിരുന്നു




