വത്സലരേ ദൂര ത്തെന്തിനു – Valsarare Dhoorathu Lyrics
വത്സലരേ ദൂര ത്തെന്തിനു – Valsarare Dhoorathu Lyrics
വത്സലരേ ! ദൂര – ത്തെന്തിനു നിൽക്കുന്നെ-
ന്നരികിൽ വരിൻ ശ്ലോമൊ തരുവിൻ പ്രാർത്ഥിച്ചിടുവിൻ
സങ്കട കീർത്തനമെൻ – പേർക്കായ് പാടിടുവിൻ
മൃതി പാതാളകവാടത്തിൽ ബന്ധിച്ചെന്നെ .
മരണത്തിൻ ദൂതൻ – പിറകെ വന്നപ്പോൾ
ചുറ്റും പാർത്തേൻ തുണചെയ്വാൻ വന്നില്ലാരും
വിളികൂട്ടുന്നോർക്കായ് – വെളിവാകും നാഥാ !
നിൻ ദൈവികമാം വലഭാഗേ നിർത്തണമെന്നെ.
വത്സലരേ ! സത്യം – ഭയമാർന്നീടുന്നേൻ
കഠിനഭയത്താലെകതാരിളകീടുന്നു.
ജഗതീരക്ഷകനാം – മശിഹാനൃപനെൻ പേർ-
ക്കാൾവിട്ടതിനാൾ പോകുന്നേൻ സങ്കടപൂർവ്വം
ഭൂവനനിവാസികളെ ! ശുഭമൊടുവാണിടുവിൻ –
ലോകമയന്മാർക്കില്ല ഗുണം കാലം മൂലം
പോകുന്നേൻ നൽകാ – നെന്റെ കണക്കെല്ലാം –
സർവ്വരഹസ്യ വിധീശൻ തൻ തിരുസന്നിധിയിൽ
വൈരൂപ്യം സുമുഖർ – ക്കേകും മൃതിയെ നീ…
സ്നേഹിതനൊടു മോദിപ്പോനെ ഖേദിപ്പിക്കും
വന്നിനി നിൻ ഭരണം – നീക്കി ദുഃഖിതരെ
സ്വപ്രഭയാൽ മോദിപ്പിക്കും നാഥൻ ധന്യൻ.
പാഴുഴിയിലുയരും – ശൂശാനപ്പൂക്കൾ
വസ്ത്രം കൈപ്പണിയില്ലാത്തതു ചാർത്തീടുംപോൽ
ആദാം മക്കൾക്കായ് – റൂഹ്ക്കുദിശാ നെയ്ത
വസ്ത്രമുയിർപ്പിൽ ചാർത്തീടും പുണ്യാത്മാക്കൾ
- Vallabha Nee Kotta – Yeshuvil njan chaaridum song lyrics
- Aaraadhanaykku Yogyanaayavane song lyrics – ആരാധനയ്ക്ക് യോഗ്യനായവനെ
- Nee Thane Ente Daivam song lyrics – നീ തന്നെ എൻ്റെ ദൈവം
- Enne Nadathum Aa Ponnu Karamo song lyrics – എന്നെ നടത്തും ആ പൊന്നു കരമോ
- Aradikkam Yeshuvine song lyrics – ആരാധിക്കാം എൻ യേശുവിനെ
Shop Now: Bible, songs & etc
1. Follow us on our official WhatsApp channel for the latest songs and key updates!
2. Subscribe to Our Official YouTube Channel
Keywords: Tamil Christian song lyrics, Telugu Christian song lyrics, Hindi Christian song lyrics, Malayalam Christian song lyrics, Kannada Christian song lyrics, Tamil Worship song lyrics, Worship song lyrics, Christmas songs & more!
Disclaimer: "The lyrics are the property and copyright of their original owners. The lyrics provided here are for personal and educational purposes only."