![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
എന്നുമെന്നാശ്രയമായ് – Ennumennashrayamay
എന്നുമെന്നാശ്രയമായ് – Ennumennashrayamay
എന്നുമെന്നാശ്രയമായ്
എന്നുമെന്നാലംബമായ്
എന്നുള്ളിൽ വാഴും എന്നാത്മ നാഥൻ
എനിക്കെന്നും നീ മതിയേ
യേശുവേ നീ മതിയേ 2
എന്നുള്ളിൽ വാഴും എന്നാത്മ നാഥൻ
എനിക്കെന്നും നീ മതിയേ
രാപ്പകൽ പാലകനായ്
നാൾതോറും നൽ സഖിയായി
അന്ത്യംവരെയും കൈവിടാതെന്നെ
നടത്തിടും കണ്മണിപോൽ
( യേശുവേ നീ)
ക്ലേശങ്ങളേറിടുമ്പോൾ
കാത്തിടും തൻ ദയയാൽ
ശത്രു മുൻപാകെ മേശയൊരുക്കി
ജയമേകും ജീവിതത്തിൽ
( യേശുവേ നീ)
യേശുരാജൻ വരുമ്പോൾ
ഹൃത്തതിൽ ആശ്വാസമേ
ദൂതരുമായി തേജസ്സിൽ വരുമേ
എന്നേയും ചേർത്തിടുവാൻ
( യേശുവേ നീ)