കണ്ണുചിമ്മി പുഞ്ചിരിതൂകി – kannuchimmi punchirithooki
കണ്ണുചിമ്മി പുഞ്ചിരിതൂകി – kannuchimmi punchirithooki
കണ്ണുചിമ്മി പുഞ്ചിരിതൂകി
ഭൂമിയെ നോക്കും താരകമേ…
നീയറിഞ്ഞോ യേശുദേവൻ
വന്നുപിറന്നൊരുരാത്രി.1)
Gloria Gloria സ്വർഗ്ഗപിതാവേ gloria
Gloria Gloria മാലാഖാമാർ സ്തുതി പാടുന്നു.(1)
മാനം മഞ്ഞുതൂകി കുഞ്ഞുപൂവാം
പാരിജാതം കൺതുറന്നൊരു രാവ്….
ഉണ്ണിയേശു ബെത്ലഹേമിലെ
കാലിത്തൊഴുത്തിൽ പിറന്നരാത്രി..
വാഴ്ത്തീടാം വാഴ്ത്തിടാം
വാഴ്ത്തി വാഴ്ത്തി സ്തുതിച്ചിടാം
(ഗ്ലോറിയ.)
മന്നിടത്തിൽ ആട്ടിടയർക്ക്
വഴിതെളിച്ചൊരു താരകമേ.
മർത്യർ വാഴ്ത്തി വാഴ്ത്തിപ്പാടി
അമ്മേ മറിയമേ മാതാവേ,
ഭൂവിൽ വാഴ്ത്തപ്പെട്ടവളേ….(1)