ഓർമ്മ പൂക്കൾ വാടാതെ – ormma pookkal vaadaathe

ഓർമ്മ പൂക്കൾ വാടാതെ – ormma pookkal vaadaathe

ഓർമ്മ പൂക്കൾ വാടാതെ
നില്ക്കുന്നുണ്ടിവിടെ
ഓശാനകൾ ഉത്തമഗീതമാണിവിടെ
കാരുണ്യത്തിൻ കടലാഴമായവൻ
നിന്നെ പൈതലായ് കരുതുന്നിവിടെ
അനശ്വരനായവൻ അപ്പമായവൻ
ആരാമത്തിൽ വാടാ മലരായവൻ
ഉണ്ടിവിടെ ഉൽകർഷനാദമായി
അത്യുന്നതമാം ഉപവിയായി

ഉയരെ ഉയരെ ഉയരും ചെങ്കതിർ തീയായ് പടരും
നിൻ ഉൾകാഴ്ചയിൽ ഉടലിന്റെ ഉടലായവൻ
ഉയരെ ഉയരെ ഉയരും
ഉടലിന്റെ ഉടലായവൻ

ഈറനണിയും കണ്ണുകളിൽ
ആലംബമില്ലാതലയുന്നവരിൽ (2)
അനുഗ്രഹപൂമാരിയായ്
പെയ്യുന്നവനിവിടെ
അനുഗ്രഹപൂമാരിയായ്

ഉയരെ ഉയരെ ഉയരും ചെങ്കതിർ തീയായ് പടരും
നിൻ ഉൾകാഴ്ചയിൽ ഉടലിന്റെ ഉടലായവൻ
ഉയരെ ഉയരെ ഉയരും
ഉടലിന്റെ ഉടലായവൻ

ഇരുളിന്റെ വഴിയിൽ ഇടറുന്ന നേരം
സഹചാരിയായി കൂടെയുണ്ട് (2)
പാരാമ്യ സൂര്യനായി ജ്വലിക്കുന്നവനിവിടെ
പാരാമ്യ സൂര്യനായി

ഓർമ്മ പൂക്കൾ വാടാതെ
നില്ക്കുന്നുണ്ടിവിടെ
ഓശാനകൾ ഉത്തമഗീതമാണിവിടെ
കാരുണ്യത്തിൻ കടലാഴമായവൻ
നിന്നെ പൈതലായ് കരുതുന്നിവിടെ
അനശ്വരനായവൻ അപ്പമായവൻ
ആരാമത്തിൽ വാടാ മലരായവൻ
ഉണ്ടിവിടെ ഉൽകർഷനാദമായി
അത്യുന്നതമാം ഉപവിയായി

ഉയരെ ഉയരെ ഉയരും ചെങ്കതിർ തീയായ് പടരും
നിൻ ഉൾകാഴ്ചയിൽ ഉടലിന്റെ ഉടലായവൻ
ഉയരെ ഉയരെ ഉയരും
ഉടലിന്റെ ഉടലായവൻ

      Tamil Christians Songs Lyrics

      Christian music has long been a powerful source of inspiration, comfort, and encouragement for believers around the world. Rooted in biblical truths and themes, Christian songs offer a unique blend of beautiful melodies and meaningful lyrics that touch the hearts of listeners. In this article, we will explore some of the most uplifting Christian song lyrics that continue to resonate with people, nurturing their faith and bringing hope in challenging times.

      Disclosures

      Follow Us!

      WorldTamilchristians-The Collections of Tamil Christians songs Lyrics
      Logo