Altharamunnil – അൽത്താര മുന്നിൽ കൈ കൂപ്പിനിന്നു
Shop Now: Bible, songs & etc
Altharamunnil – അൽത്താര മുന്നിൽ കൈ കൂപ്പിനിന്നു
അൽത്താര മുന്നിൽ കൈ കൂപ്പിനിന്നു
അനുരെഞ്ജനത്തിന്റെ ബലിയേകിടാൻ
ദൈവത്തിൻ ജനമെ വന്നണയൂ..
ദൈവത്തിൻ ബലിയിൽ ചേർന്നണയൂ..(2)
കോറസ് :ബലിയോടു ചേർക്കണെ നാഥാ
എന്നെ ബലിയാക്കി മാറ്റണെ നാഥാ (2)
ഉരുകുന്ന മനസ്സല്ലോ സ്വീകാര്യമാം ബലി
ഉയർത്തുന്നു കരങ്ങളിൽ നൊമ്പരങ്ങൾ (2)
ആശീർവദിക്കണെ കൃപ ചൊരിഞ്ഞീടണെ
ആനന്ദമാക്കണെ സ്നേഹബലി (2)
കോറസ് (2)
ഉയരുന്ന കാസയിലും പീലാസായിലും
ഉതിർക്കുന്നു എന്നുടെ കണ്ണുനീരും(2)
സ്നേഹപിതാവെ പരമ പിതാവെ
ഈ ബലി സ്വീകാര്യമാക്കീടണെ (2)
പല്ലവി (2)
കോറസ് (2)
Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."