![malayalam christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/06/Malayalam-christian-songs-lyrics-267x150.png)
വട്ടത്തിലെന്നെ കെട്ടിപിടിച്ച് – Vattathilenne Kettipidichu
വട്ടത്തിലെന്നെ കെട്ടിപിടിച്ച് – Vattathilenne Kettipidichu
വട്ടത്തിലെന്നെ കെട്ടിപിടിച്ച്
ഒരു മുത്തം തരാമോ മേരിയമ്മേ
ജപമാല മണികളിൽ വിരൽ തൊടുമ്പോൾ
നിൻ സ്നേഹം തന്നിടുമോ മേരിയമ്മേ.
അരികിലായ് ചേർത്തിടണെ മേരിയമ്മേ.
താതന്റെ മുന്തിരിത്തോപ്പിൽ വിളഞ്ഞ
മധുവൂറും മുന്തിരി പഴമാണെൻ അമ്മ
എൻ ജീവിതം കനക്കുന്ന നേരത്ത്
എന്നിൽ മധുരമായ് മാറുന്നൊരമ്മ.
വട്ടത്തിലെന്നെ കെട്ടിപിടിച്ച്
ഒരു മുത്തം തരാമോ മേരിയമ്മേ
ജപമാല മണികളിൽ വിരൽ തൊടുമ്പോൾ
നിൻ സ്നേഹം തന്നിടുമോ മേരിയമ്മേ.
അരികിലായ് ചേർത്തിടണെ മേരിയമ്മേ
നസ്രത്തിലെ കുടുംബത്തിൽ വിരിഞ്ഞ
പുലർകാല താരകമാണെൻ അമ്മ
എൻ ജീവിതം ഇരുളായ് മാറിടുമ്പോൾ
എന്നിൽ തെളിവായ് മാറുന്നൊരമ്മ
വട്ടത്തിലെന്നെ കെട്ടിപിടിച്ച്
ഒരു മുത്തം തരാമോ മേരിയമ്മേ
ജപമാല മണികളിൽ വിരൽ തൊടുമ്പോൾ
നിൻ സ്നേഹം തന്നിടുമോ മേരിയമ്മേ.
അരികിലായ് ചേർത്തിടണെ മേരിയമ്മേ