![malayalam christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/06/Malayalam-christian-songs-lyrics-267x150.png)
പരിപാവനമാമീ അപ്പം – Paripavanamam Appam
പരിപാവനമാമീ അപ്പം – Paripavanamam Appam
പരിപാവനമാമീ അപ്പം
പരിശുദ്ധ കുർബാന അപ്പം
എഴുന്നെള്ളീടുമീ ബലിവേദിയിതിൽ
മനതാരിൽ അൾത്താര തീർത്തിടാം ഞാൻ(2)
Chorus…
നാവിലലിയും തിരു ഭോജ്യം ഈശോ….
ജീവനിൽ നിറയും തുടിപ്പാണെന്നീശോ…
സ്നേഹമായി അണയും കാരുണ്യമീശോ…. ആരാധന അങ്ങേക്കാരാധന(1)
അനുപല്ലവി
പരിശുദ്ധമാമൊരു ലില്ലിപ്പൂ പോലെ
അകതാരിൽ നിന്നെ സ്വീകരിക്കാം (2)
ഇരുകൈകൾ കൂപ്പി ഞാൻ നിന്നിടുമ്പോൾ
മിഴിനീര് മായ്ക്കുവാൻ വന്നീടണേ
ദിവ്യകാരുണ്യമാമീശോ….
നീ അപ്പമായി എന്നുള്ളിൽ വന്നിടണേ….
ദിവ്യകാരുണ്യമേ ഈശോ
നീ ജീവനായി അകതാരിൽ അലിഞ്ഞിടന്നേ
കോറസ് (1)
ചരണം
തൂവെൺമയേറിടും ത്രോണോസിൻ മുൻപിൽ
അനുതാപമോടെ ഞാൻ നിന്നിടുന്നു 2)
കാരുണ്യനാഥാ നീ അണഞ്ഞിടുമ്പോൾ നിറകൺകളോടെ ഞാൻ കുമ്പിടുന്നു
ദിവ്യകാരുണ്യമാമീശോ….
നീ സ്നേഹമായ് എന്നുള്ളിൽ വസിച്ചിടണെ ..
ദിവ്യകാരുണ്യമീശോ
നീ
പരിശുദ്ധ ഓസ്തിയായ് നിറഞ്ഞിടണെ