Enne kai pidichu nadathunna – എന്നെ കൈപിടിച്ചു നടത്തുന്ന
Enne kai pidichu nadathunna – എന്നെ കൈപിടിച്ചു നടത്തുന്ന
എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്നെ കൈകളിൽ താങ്ങിടുന്ന സ്നേഹം
എന്നെ തോളിറ്റും താരാട്ടുപാടും
മേല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം
ആ സ്നേഹം ആ സ്നേഹം
ആ ദിവ്യസ്നേഹമാണ് ദൈവം
എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്നെ കൈകളിൽ താങ്ങിടുന്ന സ്നേഹം
എന്നെ തോളിറ്റും താരാട്ടുപാടും
മേല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം
ആ സ്നേഹം ആ സ്നേഹം
ആ ദിവ്യസ്നേഹമാണ് ദൈവം
എന്റെ കഷ്ടതകൾ നീക്കിടുന്ന സ്നേഹം
എന്റെ ദു:ഖങ്ങൾ ഏറ്റുവാങ്ങും സ്നേഹം
എന്റെ കഷ്ടതകൾ നീക്കിടുന്ന സ്നേഹം
എന്റെ ദു:ഖങ്ങൾ ഏറ്റുവാങ്ങും സ്നേഹം
എന്റെ മുറിവുകളിൽ ആശ്വാസമേകി
എന്റെ മിഴിനീരു മായ്ക്കുന്ന സ്നേഹം;-
ആ സ്നേഹം ആ സ്നേഹം
ആ ദിവ്യസ്നേഹമാണ് ദൈവം
എന്റെ പാപങ്ങൾ നീക്കിടുന്ന സ്നേഹം
എന്റെ ഭാരങ്ങൾ താങ്ങിടുന്ന സ്നേഹം
എന്റെ പാപങ്ങൾ നീക്കിടുന്ന സ്നേഹം
എന്റെ ഭാരങ്ങൾ താങ്ങിടുന്ന സ്നേഹം
എന്റെ ആത്മാവിലാമോദമേകി
എന്നെ മാറോടു ചേർക്കുന്ന സ്നേഹം;-
ആ സ്നേഹം ആ സ്നേഹം
ആ ദിവ്യസ്നേഹമാണ് ദൈവം
എന്നെ കൈപിടിച്ചു നടത്തുന്ന സ്നേഹം
എന്നെ കൈകളിൽ താങ്ങിടുന്ന സ്നേഹം
എന്നെ തോളിറ്റും താരാട്ടുപാടും
മേല്ലെ ചാഞ്ചക്കമാട്ടുന്ന സ്നേഹം
ആ സ്നേഹം ആ സ്നേഹം
ആ ദിവ്യസ്നേഹമാണ് ദൈവം