Thoovenma – തൂവെണ്മയേറിടും തിരുവോസ്തിയിൽ
Shop Now: Bible, songs & etc
Thoovenma – തൂവെണ്മയേറിടും തിരുവോസ്തിയിൽ
തൂവെണ്മയേറിടും തിരുവോസ്തിയിൽ നോക്കി
കൈകൂപ്പി നിന്നു ഞാൻ അൾത്താരമുന്നിൽ
ആത്മാവിനുള്ളിൽ കുളിർമഴ പോലെ
തിരുവോസ്തി രൂപൻ വന്നണഞ്ഞു (2)
കാവലാകും ദൈവം കരം പിടിക്കും ദൈവം
തളരുന്ന മനസിന്റെ ശക്തിയല്ലോ
നമിച്ചിടുന്നു നിന്നെ സ്തുതിച്ചിടുന്നു
അതിരില്ലാ സ്നേഹത്തിൻ അടയാളമായ്
കാൽവരി നെറുകയിൽ ബലിയായ നാഥൻ
തീരാത്ത സ്നേഹമായ് അണഞ്ഞിടുന്നു (2)
ഇരുളുന്ന വഴിയിൽ പ്രഭ തൂകിടാൻ
ഒരു സ്നേഹ ദീപമായ് നീ വരണേ (2)
കരയുന്ന മിഴികളിൽ കണ്ണീർ തുടക്കാൻ
സ്നേഹത്തിൻ വാത്സല്യ ചുംബനമേകാൻ (2)
മാറോടു ചേർത്തെന്നെ മകനാക്കി മാറ്റണേ
ജീവനായ് തീരും പൊൻസ്നേഹമേ (2)