Kanmani Pol – കൺമണി പോൽ എന്നും എന്നെ
Kanmani Pol – കൺമണി പോൽ എന്നും എന്നെ
കൺമണി പോൽ എന്നും എന്നെ കരുതുന്ന കാവലേ
ദിവ്യകാരുണ്യമാം ഈശോ
സാന്ത്വനമായ് എന്നും എന്നെ തഴുകുന്ന തെന്നലേ
ദിവ്യകാരുണ്യമാം ഈശോ
കനിവായ് എന്നുമീ എന്നിൽ വന്നു നിറയണേ
അലിവേറും താതന്റെ വാത്സല്യമേ
ഈശോയെ നിയെന്ന സൗഭാഗ്യമേ
ഒരുക്കേണമേ നാഥാ എൻ ഹൃദയത്തെ ഇന്ന്
തൂവെള്ള ഓസ്തി പോൽ വെൺമയായി
കഴുകേണമേ എന്നെ നിൻ തിരു രക്തത്താലെ
ഈശോയെ അങ്ങയെ വരവേറ്റിടാൻ
ദിവ്യകാരുണ്യമാം നിന്റെ സ്നേഹം
തിരു ഓസ്തിയായ് നറുവീഞ്ഞായ്
അനുഭവമായ് എന്നും നീ എന്നിൽ
പകരണേ നിൻ ദിവ്യ സ്നേഹം
എൻ ഹൃദയം തുറന്നിന്ന് ഒരു കുഞ്ഞു മന്നയായി
ഈശോയെ നീ വാഴണേ.
എൻ ജീവനായ് നീ മാറണെ
( ഒരുക്കേണമേ നാഥാ…..)
ആത്മ സന്തോഷമായ് എന്നിൽ അലിയാൻ
നിൻ മാർവ്വിലായ് ചേർത്തണയ്ക്കാൻ
തിരുകരമെന്നും എന്നെ പൊതിയാൻ,
വരമഴയായ് എന്നിൽ പെയ്യാൻ
വൻ കൃപകൾ ചൊരിഞ്ഞ് എന്നിൽ
ഹൃദയത്തിൻ താളമായ്
ഈശോയെ നീ നിറയണേ
നവ ജീവനായ് മാറ്റേണമേ
( ഒരുക്കേണമേ നാഥാ…..)