![malayalam christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/06/Malayalam-christian-songs-lyrics-267x150.png)
Nee Mathi Yeshuve – നീ മതി യേശുവേ
Nee Mathi Yeshuve – നീ മതി യേശുവേ
നന്മകൊണ്ടെന്ന പോൽ കരുണയായ്
കൃപയാൽ എന്നപോൽ കരുതലായ് (പരിചയായ് )
കർത്തനേ നീ എന്റെ സൗഖ്യവും
നിത്യ കാലം എന്റെ വിടുതലും (2)
നീ മതി, നീ മതി യേശുവേ
നിത്യം നടത്തുവാൻ നീ മതി …
(chorus)
ആശ്രയം നീയല്ലോ നാഥനേ
ആശ്വാസം നിന്നിൽ എൻ താതനെ
ആനന്ദം നിന്നിൽ ഞാൻ കാണുന്നു
എൻ ആകുലം പോക്കുന്ന നാഥനെ
നീ മതി, നീ മതി യേശുവേ
നിത്യം നടത്തുവാൻ നീ മതി …
(chorus)
എൻ ദുഃഖ വേളയിൽ താങ്ങുവാൻ
കണ്ണീർ തുടക്കുവാൻ നീ മതി
ചേർത്തു പിടിച്ചെന്റെ ധൈര്യമായ്
എൻ ബലം നിന്നിലാണെൻ പ്രിയാ
നീ മതി, നീ മതി യേശുവേ
നിത്യം നടത്തുവാൻ നീ മതി.
(chorus)
ആയുസ്സിൻ നാളെല്ലാം വാഴ്ത്തിടും
നാഥന്റെ നന്മകൾ പാടിടും
എൻ ദുഃഖ വേളയിൽ
താങ്ങുവാൻ
ആശ്വാസം എകുവാൻ നീ മതി
നീ മതി, നീ മതി യേശുവേ
നിത്യം നടത്തുവാൻ നീ മതി
(chorus)