തിരുവോസ്തിയായെന്നിൽ – Thiruvosthiyayennil
Shop Now: Bible, songs & etc
തിരുവോസ്തിയായെന്നിൽ – Thiruvosthiyayennil
തിരുവോസ്തിയായെന്നിൽ അണയും സ്നേഹമേ
തിരു ചോരയാലെന്നെ നിത്യം കഴുകണമേ (2)
തിരുഹിതം പോലെന്നെ കാക്കുന്ന നാഥനെ
തിരുസന്നിധാനമെൻ സർവ്വവുമേ
അണയണേ നാഥാ തിരുവോസ്തിയായ്
ജീവന്റെ നാഥനെ ആരാധന (2)
അമ്മതൻ ഉദരത്തിൽ ഉരുവായ നാൾ മുതലേ
കൂടെ നടന്നെന്റെ പാദമായ് തീർന്നവനെ (2)
കാരുണ്യ തീർത്ഥമായ് ചാരെ നടന്നെന്റെ
പ്രാണനെ കാത്തവനെ
യേശുവേ… എൻ ജീവനേ…
യേശുവേ…. ദിവ്യകാരുണ്യമേ…
(അണയണേ….)
തള്ളിപ്പറഞ്ഞ എന്നെ നെഞ്ചോട് ചേർത്തവൻ നീ
പാപിയാം എന്നുള്ളം കരുണയായ് തീർത്തവൻ നീ (2)
ആദ്യകുർബാന നാളിൽ തൂമഞ്ഞ് പോലെന്റെ
ഉള്ളിൽ നിറഞ്ഞവനേ…
യേശുവേ… എൻ ജീവനേ…
യേശുവേ…. ദിവ്യകാരുണ്യമേ…
(അണയണേ….)
(തിരുവോസ്തിയായെന്നിൽ )
(അണയണേ….)
Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."