യേശുവേ എൻ പ്രാണനായകാ – Yesuve En Prananayaka
യേശുവേ എൻ പ്രാണനായകാ
യേശുവേ എൻ ജീവദായകാ (2)
അങ്ങയുടെ പാതയിൽ അനുഗമിക്കുവാൻ
നൽഭവനെ എത്തുവാൻ കൃപ തരേണമെ (2)
യേശുവേ എൻ പ്രാണനായകാ…
നിന്നെ ഞാൻ അറിഞ്ഞിടാതെ പോയ നാളിലും
നിൻസ്നേഹം അറിഞ്ഞിടാതെ പോയ നാളിലും (2)
അങ്ങെത്ര നല്ലവൻ അങ്ങെത്ര വല്ലഭൻ
അങ്ങെത്ര നല്ലവൻ അങ്ങെത്ര വല്ലഭൻ
യേശുവേ എൻ പ്രാണനായകാ
യേശുവേ എൻ ജീവദായകാ
അങ്ങയുടെ പാതയിൽ അനുഗമിക്കുവാൻ
നൽഭവനെ എത്തുവാൻ കൃപ തരേണമെ (2)
യേശുവേ എൻ പ്രാണനായകാ…
ചേർന്നുനിന്ന സ്നേഹിതർ അകന്നു പോയപ്പോൾ
കുത്തുവാക്കിൻ മുൻപിലെൻ ശിരസ്സു താണപ്പോൾ (2)
തല ഉയർത്തിയ അങ്ങെ പാടുമെന്നും ഞാൻ
എൻതല ഉയർത്തിയ അങ്ങെ പാടുമെന്നും ഞാൻ
യേശുവേ എൻ പ്രാണനായകാ
യേശുവേ എൻ ജീവദായകാ
അങ്ങയുടെ പാതയിൽ അനുഗമിക്കുവാൻ
നൽഭവനെ എത്തുവാൻ കൃപ തരേണമെ (2)
യേശുവേ എൻ പ്രാണനായകാ…
മുന്നിലുള്ള എന്റെ ജീവ നാളുകളെല്ലാം
അങ്ങയുടെ സാക്ഷിയാകാൻ ശക്തി ഏകണേ (2)
സ്നേഹിച്ചീടുമേ അങ്ങെ സേവിച്ചീടുമെ
സ്നേഹിച്ചീടുമേ അങ്ങെ സേവിച്ചീടുമെ
യേശുവേ എൻ പ്രാണനായകാ
യേശുവേ എൻ ജീവദായകാ (2)
അങ്ങയുടെ പാതയിൽ അനുഗമിക്കുവാൻ
നൽഭവനെ എത്തുവാൻ കൃപ തരേണമെ (2)
യേശുവേ എൻ പ്രാണനായകാ