![](https://www.worldtamilchristians.com/wp-content/uploads/2024/06/christian-songs-lyrics.png)
വിട്ടു പിരിഞ്ഞു നാം പോകും – Viitupirinju Naam Pokum
വിട്ടു പിരിഞ്ഞു നാം പോകും – Viitupirinju Naam Pokum
വിട്ടു പിരിഞ്ഞു നാം പോകും
യേശുവിൻ സന്നിധി ചേരും
മണ്ണിൽ മറഞ്ഞതാം പ്രീയരെ നാമിനി
സ്വർഗീയ തീരത്തു കാണും
കണ്ടീടുമേ പ്രീയൻ മുഖം
ചേർന്നീടുമേ ഭാഗ്യനാട്ടിൽ (2)
അല്പകാലം മാത്രം മണ്ണിൽ
നിത്യമാം വാസമോ വിണ്ണിൽ
മുത്തിനാൽ നിർമിതം പന്ത്രണ്ട് ഗോപുരം
സ്വർഗീയ പാർപ്പിടം രമ്യം (2)
കണ്ടീടുമേ പ്രീയൻ മുഖം…. (2)
കഷ്ടങ്ങൾ ഏറിവന്നാലും
നഷ്ടങ്ങൾ ഏറിവന്നാലും
കഷ്ടങ്ങൾ ഏറ്റയെൻ യേശുവിൻ മാർവതിൽ
എന്നും എനിക്കുണ്ടഭയം (2)
കണ്ടീടുമേ പ്രീയൻ മുഖം…. (2)
കാഹളത്തിൻ നാദം കേൾക്കും
ശുദ്ധർ ഒന്നാകെ ഉയർക്കും
മണ്ണാകും ഈ ദേഹം തേജ്ജാസാൽ മിന്നുമ്പോൾ
എൻ പ്രീയൻ എൻ പേർ വിളിക്കും (2)
കണ്ടീടുമേ പ്രീയൻ മുഖം