അമ്മയ്ക്ക് ഞാനെന്നും – Ammakku Njan Ennum
Shop Now: Bible, songs & etc
അമ്മയ്ക്ക് ഞാനെന്നും – Ammakku Njan Ennum
അമ്മയ്ക്ക് ഞാനെന്നും കുഞ്ഞല്ലേ എന്റെ
നന്മയ്ക്കായ് എരിയുന്ന തിരിയല്ലേ.
ഉണരുമ്പോൾ മുതലെന്റെ തണലല്ലേ നിന്റെ
സവിധത്തിലാണെന്റെ സ്വർഗ്ഗം
അമലോത്ഭവം ഉഷ:താരകം
അകലാത്ത നിത്യസഹായം
പരമാർപ്പണം പദസേവനം
തിരുസുത ഹിതജീവശരണം
വഴിയും നീയേ തെളിയും തീയേ
അമ്മേ ജീവന്റെ നിറവേ
ഒരു നേരവും, ഒഴിയാതെ നിൻ
സഹയാത്രയാണെന്റെ ഭാഗ്യം
തിരുനാഥനാൽ ചൊരിയുന്നൊരീ
വരദാനമാണെന്റെ സൗഖ്യം
തളരും നേരം അരികിൽ വന്നങ്ങേ
മകളായ് ചേർത്തുനിർത്തുന്നു.