എന്റെ സങ്കേതവും ബലവും – Ente sangkethavum balavum
Shop Now: Bible, songs & etc
എന്റെ സങ്കേതവും ബലവും – Ente sangkethavum balavum
എന്റെ സങ്കേതവും ബലവും
ഏറ്റവും അടുത്ത തുണയും
ഏതൊരാപത്തിലും ഏതു നേരത്തിലും
എനിക്കെന്നുമെൻ ദൈവമത്രെ
1 ഇരുൾ തിങ്ങിടും പാതകളിൽ
കരൾ വിങ്ങിടും വേളകളിൽ
അരികിൽ വരുവാൻ കൃപകൾ തരുവാൻ
ആരുമില്ലിതുപോലൊരുവൻ;-
2 എല്ലാ ഭാരങ്ങളും ചുമക്കും
എന്നും താങ്ങിയെന്നെ നടത്തും
കർത്തൻ തൻ കരത്താൽ കണ്ണുനീർ തുടയ്ക്കും
കാത്തു പാലിയ്ക്കുമെന്നെ നിത്യം;-
3 ഇത്ര നല്ലവനാം പ്രിയനെ
ഇദ്ധരയിൽ രുചിച്ചറിവാൻ
ഇടയായതിനാൽ ഒടുവിൽ വരെയും
ഇനിയെനിക്കെന്നും താൻ മതിയാം;-
4 എന്നെ തന്നരികിൽ ചേർക്കുവാൻ
എത്രയും വേഗം വന്നിടും താൻ
പുത്തനാം ഭവനം എത്തി വിശ്രമിപ്പാൻ
ആർത്തിയോടെ ഞാൻ കാത്തിരിപ്പു;-