കൂടെവസിക്കുവാൻ – koodevasikkuvaan
Shop Now: Bible, songs & etc
കൂടെവസിക്കുവാൻ – koodevasikkuvaan
കൂടെ വസിക്കുവാൻ കുർബാനയാകും സ്നേഹസ്വരൂപനിതാ…
ക്രൂശിൽ എനിക്കായ് ജീവൻ നൽകിയ
പെസഹാ കുഞ്ഞാടിതാ…
ഈ അൾത്താരയിൽ…ഈ തിരുവോസ്തിയിൽ… ഈശോ അണയുന്നിതാ…
സദയം നൽകുന്നിതാ
Chorus :ആരാധന.. ആരാധന …
ഇന്നുമെന്നേരവും ആരാധന
ആത്മാവിലുയരുന്നൊരാരാധനാ..
അൾത്താര തന്നിൽ, വൈദികൻ കയ്യിൽ
ഉയരുന്ന സ്നേഹമേ എൻ യേശുവേ
നാവിൽ അലിഞ്ഞെൻ ഹൃത്തിൽ വാഴാൻ
ഒന്നിങ്ങു വന്നീടുമോ…എൻ പാപങ്ങൾ കഴുകീടുമോ
Chorus….
അൾത്താരതന്നിൽ ഈ യാഗവേദിയിൽ
മുറിയുന്ന ദൈവമേ പൊൻ സ്നേഹമേ
കാരുണ്യമോടെൻ ആത്മാവിൽ വാഴാൻ
സദയം അണഞ്ഞീടുമോ…എന്നെ നിന്റേതായി മാറ്റിടുമോ
കൂടെ വസിക്കുവാൻ കുർബാനയാകും സ്നേഹസ്വരൂപനിതാ…
ക്രൂശിൽ എനിക്കായ് ജീവൻ നൽകിയ
പെസഹാ കുഞ്ഞാടിതാ…
ഈ അൾത്താരയിൽ…ഈ തിരുവോസ്തിയിൽ… ഈശോ അണയുന്നിതാ…
സദയം നൽകുന്നിതാ
Chorus :ആരാധന.. ആരാധന …
ഇന്നുമെന്നേരവും ആരാധന
ആത്മാവിലുയരുന്നോരാരാധനാ