ദൂരെ ദ്യോവിൽ പൂത്തുലഞ്ഞു – Dhoore Dhyovil song lyrics
Shop Now: Bible, songs & etc
ദൂരെ ദ്യോവിൽ പൂത്തുലഞ്ഞു – Dhoore Dhyovil song lyrics
ദൂരെ ദ്യോവിൽ പൂത്തുലഞ്ഞു സ്നേഹ താരം
ഭൂവിൻ ജ്യോതിസ്സായി വിളങ്ങിടുന്നു, കണ്ടുവോ നാമും ?
ആർദ്ര സ്നേഹ ഗീതം പാടി വിണ്ണിൽ ദൂത ഗണം
ഭൂവിൽ ഇടയർ കേട്ടു ശാന്തി നാദം, കേട്ടുവോ നാമും ?
Chorus
അത്യുന്നതങ്ങളിൽ മാ മഹത്വം
ദൈവപ്രസാദം ഭൂമിയിൽ
അത്ഭുതമന്ത്രി വീരനാം ദൈവം
ദൈവപിതാവിൻ പുത്രനിതാ
ഇന്നു ജാതനായി ലോക രക്ഷകനായ്
ആ…. സ സ നി നി
ആ…. നി സ രി സ നി
(പ ധ നി ധ പ)
ആ….
1 സ്നേഹത്തിൻ പൂന്തെന്നൽ വീശി (ഹാ ഹ)
പാരാകെ സുരഭിലമായി (ല ല ല ല)
താഴ്വര തന്നിലെ പൂക്കൾ (പ പ ഗ രി)
പുഞ്ചിരി തൂകി ഏറ്റു പാടി (ല ല ല ല ല)
താഴ്വര തന്നിലെ പൂക്കൾ (പ ധ പ, രി സ നി)
പുഞ്ചിരി തൂകി ഏറ്റു പാടി
2 കാലിത്തൊഴുത്തിനിതു പുണ്യം (ഹാ ഹ)
ബെതലേം നാഗരിയോ ധന്യം (ല ല ല ല)
തൂമഞ്ഞിൻ കണം പോലും മെല്ലെ (പ പ ഗ രി)
സ്നേഹത്തിൻ ഗാഥ പാടുന്നെങ്ങും (ല ല ല ല ല)
തൂമഞ്ഞിൻ കണം പോലും മെല്ലെ (പ ധ പ, രി സ നി)
സ്നേഹത്തിൻ ഗാഥ പാടുന്നെങ്ങും