10000 Reasons – വാഴ്ത്തുക മനമേ ഓ

10000 Reasons – വാഴ്ത്തുക മനമേ ഓ

Lyrics (Malayalam) :

വാഴ്ത്തുക മനമേ ഓ… മനമേ, കർത്തൻ നാമത്തെ ആരാധിക്ക
പാടുക മനമേ ഓ… മനമേ,
ശുദ്ധ നാമത്തിനാരാധന (2)

വന്നൊരു നൽപുതുപുലരി നിനക്കായ്
വന്നു പാടീടുക തൻ ഗീതികൾ
ഇന്നെന്തുമെൻ പാതയിൽ
വന്നുഭവിച്ചാലും
ഇന്നന്തിനേരവും പാടുമേ ഞാൻ
[ വാഴ്ത്തുക… ]

സ്നേഹത്തിൽ ധനികൻ നീ, ദീർഘക്ഷമാലു
ഉന്നതനാമം, ദയാഹൃദയൻ
നിൻ നന്മകളെല്ലാം
ഞാൻ പാടും അനന്തം
പതിനായിരങ്ങളതിൻ കാരണമാം
[ വാഴ്ത്തുക… ]

അന്നൊരു നാളിലെൻ ദേഹം ക്ഷയിക്കുമ്പോൾ
എന്നന്ത്യം എൻ മുമ്പിൽ
വന്നിടുമ്പോൾ
അന്നുമെൻ മാനസം
നിരന്തരം പാടും
പതിനായിരം ആണ്ടും എന്നുമെന്നും
[ വാഴ്ത്തുക…. ]

സ്വർഗ്ഗീയ നാട്ടിലെൻ പ്രിയൻ തീർത്ത വീടതിൽ
സ്വർഗ്ഗീയ സൂനുവിൻ
വൻ സഭയിൽ
ചെന്നു ഞാൻ പാടും
“നീ യോഗ്യനാം കുഞ്ഞാടാം ”
പതിനായിരങ്ങളാം ദൂതർ മദ്ധ്യേ…
[ വാഴ്ത്തുക…. ]

We will be happy to hear your thoughts

      Leave a reply

      Tamil Christians Songs Lyrics

      Christian music has long been a powerful source of inspiration, comfort, and encouragement for believers around the world. Rooted in biblical truths and themes, Christian songs offer a unique blend of beautiful melodies and meaningful lyrics that touch the hearts of listeners. In this article, we will explore some of the most uplifting Christian song lyrics that continue to resonate with people, nurturing their faith and bringing hope in challenging times.

      Disclosures

      Follow Us!

      WorldTamilchristians-The Collections of Tamil Christians songs Lyrics
      Logo