![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
Annadyamayi – അന്നാദ്യമായി
Annadyamayi – അന്നാദ്യമായി
അന്നാദ്യമായി
തിരുവോസ്തിയായി
നീ വന്ന നാൾ മുതൽ ഞാൻ നിന്നെ ഇത്ര പിരിഞ്ഞതില്ല
അന്നാദ്യമായി
തിരുവോസ്തിയായി
നീ വന്ന നാൾ മുതൽ
എൻ മനം ഇത്ര പിടഞ്ഞതില്ല
CH.ഇനി എന്നു നീ എന്റെ സ്വന്തമാകും
ഇനിയെന്നു ഞാൻ നിന്റെ മാത്രമാകും
ഈശോയെ…എന്റെ പ്രാണനെ…
ഈശോയെ…എന്റെ ജീവനെ
എൻ സഹനങ്ങളിലെന്നും തുണയായ നിൻ
കുരിശ് കാണുമ്പോൾ
നാഥാ നനഞ്ഞിരുന്നെൻ മിഴിയും
നിൻ കയ്യിൽ തറച്ച ആണികളും
നിൻ ശിരസ്സിൽ ചൂടിയ മുൾമുടിയും
എന്നോടുള്ള നിൻ സ്നേഹമല്ലയോ നാഥാ
എനിക്കായി നീ സഹിച്ചതല്ലയോ
ഈ ബലിവേദിയിൽ എന്നും മുറിയുന്ന നിൻ സ്നേഹമോർക്കുമ്പോൾ
നാഥാ മുറിഞ്ഞിരുന്നെൻ മനവും
എൻ നാവിൽ അലിയും തിരു ശരീരവും
എൻ പേർക്കായി ചിന്തിയ തിരു രക്തവും
എന്നോടുള്ള നിൻ സ്നേഹമല്ലയോ നാഥാ
എനിക്കായി നീ തന്ന ദാനമല്ലയോ