Arikil nee Ananjeedumbol – അരികിൽ നീയണഞ്ഞിടുമ്പോൾ
Arikil nee Ananjeedumbol – അരികിൽ നീയണഞ്ഞിടുമ്പോൾ
അരികിൽ നീയണഞ്ഞിടുമ്പോൾ
എന്നുള്ളം പൂവായ് വിരിഞ്ഞിടുന്നു
എൻ നാവിൽ നീയലിഞ്ഞിടുമ്പോൾ
എൻ ഹൃദയം തരളിതമായിടുന്നു
ഓ ദിവ്യ കാരുണ്യമേ ഓ എന്നേശുവേ
പിരിയരുതേ ഒരു നാളുമെന്നെ
നീ മാത്രമാണെനിക്കാശ്രയം
ഈശോ നീയെന്നുള്ളിൽ വാഴാൻ
ആദരവോടെ ഞാനൊരുങ്ങിടുന്നു
എൻ ദേഹി ദേഹവും ഈ നിമിഷം
അർപ്പിച്ചിടാം ഞാൻ നിൻ സവിധേ
ഓ ദിവ്യ കാരുണ്യമേ ഓ എന്നേശുവേ
പിരിയരുതേ ഒരു നാളുമെന്നെ
നീ മാത്രമാണെനിക്കാശ്രയം
പൊടിയുന്നീ ബലിയില്‍ നാഥാ
അലിയാനായ് നീയെന്നുമെന്നിൽ
അറിയുന്നു നിന്നുടെ വാത്സല്യം
അലിവോലും കരുണാ സാഗരമേ
അരികിൽ നീയണഞ്ഞിടുമ്പോൾ
എന്നുള്ളം പൂവായ് വിരിഞ്ഞിടുന്നു
എൻ നാവിൽ നീയലിഞ്ഞിടുമ്പോൾ
എൻ ഹൃദയം തരളിതമായിടുന്നു
ഓ ദിവ്യ കാരുണ്യമേ ഓ എന്നേശുവേ
പിരിയരുതേ ഒരു നാളുമെന്നെ
നീ മാത്രമാണെനിക്കാശ്രയം
Tags: Arshya Elisabethboney mchristmas musicChristmas song playlistchristmas songsFebin SebastianGujarati Christmas Songhappy christmashindi christmas songshttps://youtu.be/9RpTpx8bHdkJackson 5jose mari chankannada christmas songsmalayalam christian songsmalayalam christmas songsPaskong PinoyPremcyrelaxing christmas musicTelugu Christmas songs