Kanthante Ponmugham – കാന്തന്റെ പൊന്മുഖം
Shop Now: Bible, songs & etc
Kanthante Ponmugham – കാന്തന്റെ പൊന്മുഖം
കാന്തന്റെ പൊന്മുഖം കാണുവാനാശയായ്
എന്തിനി താമസം പതിയെ (കാന്തന്റെ)
നിൻ തിരു വാക്കുകൾ വ്യർത്ഥമാകയില്ലെ-
ന്നെന്മനം ചൊല്ലുന്നു നിറയെ.. (നിൻ തിരു) (കാന്തന്റെ)
ചെന്നിണം വാർത്തു നീ നേടിയ നിൻ സഭ
കുന്നോളം മോഹങ്ങളേന്തി (ചെന്നിണം)
നിന്നിതാ നിന്നുടെ ആഗമനം നോക്കി
നന്നേ വെടിപ്പായി പ്രിയനേ (നിന്നിതാ) (കാന്തന്റെ)
എന്നു നീ വന്നിടും, കാന്തയെ ചേർത്തിടും
എന്നാധിയേറുന്നെ പരനെ (എന്നു നീ)
നിന്നിടം ചേർന്നെന്നും നിന്നിൽ മറയുവതെ
ഒന്നുമാത്രം അതെൻ ഗതിയെ (നിന്നിടം)(കാന്തന്റെ)