Mahimayil Uyirtha Mahonnathan – ഹാലെല്ലുയ്യ ഹാലെല്ലുയ്യ ഹാലേല്ലുയ്യ
Mahimayil Uyirtha Mahonnathan – ഹാലെല്ലുയ്യ ഹാലെല്ലുയ്യ ഹാലേല്ലുയ്യ
ഹാലെല്ലുയ്യ ഹാലെല്ലുയ്യ ഹാലേല്ലുയ്യ
ഹാലെല്ലുയ്യ ഹാലെല്ലുയ്യ ഹാലേല്ലുയ്യ
മഹിമയില്‍ ഉയിര്‍ത്ത മഹോന്നതന്‍
മഹിയില്‍ മഹത്വത്തിന് പ്രഭ ചൊരിഞ്ഞു
മഹിമാസനനായി വചനാമൃതമായി
നിത്യരക്ഷയിന് നിറകുടമായി
സ്വര്‍ഗ്ഗദൂതര്‍ പ്രഘോഷിച്ചു
യേശു ഉയിര്ത്തിതാ ജീവിക്കുന്നു
ഹല്ലെല്ലുയ്യാ പാടിടാം.. തിരുനാമം ഉയര്‍ത്തീടാം
ജയഗീതം ഘോഷിക്കാം.. ഉണര്‍വ്വോടെ സ്തുതിച്ചീടാം
പുതിയൊരു പുലരിയില്‍ നീതിയിന്‍ കതിരോന്‍
ഉദയം ചെയ്തതിനാല്‍
സ്വര്‍ഗ്ഗ ദൂതര്‍ പ്രഘോഷിച്ചു
യേശു ഉയിര്ത്തിതാ ജീവിക്കുന്നു.
കല്ലറ തകര്ത്തവന് മൃത്യുവെ ജയിച്ച്
മാനവര്‍ക്കായി പുതുവഴി തുറന്നു
സത്യത്തെ ഉയര്‍ത്തിടാന്‍ നിത്യത ഒരുക്കാന്‍
കുഞ്ഞാടിനെപ്പോലവന് ഏല്‍പ്പിച്ചു (2)
ബലഹീനരാം നമ്മെ ബലമുള്ളവരാക്കീടാന്
ബലവാനവന്‍ ഉയിര്‍ത്തതിനാല്‍
ജയമേശുവിനു പാടാം അവനേക രക്ഷകന്
ഹല്ലേല്ലുയ്യ ഹാലേല്ലുയ്യ
ഉന്നതം വെടിഞ്ഞവന് മന്നിതില്‍ പിറന്നു
ക്രൂശിതനായ് മൂന്നാം നാളന്നുയിര്ത്തു
ക്രൂശിലെ മൊഴികളാല് സ്നേഹത്തെ ഉയര്‍ത്തി
താഴ്മയിന്‍ ഭാവം തന്നില്‍ ധരിച്ചു (2)
തമസ്സേറീടും പാതെ തിരുസാന്നിധ്യമേകി
പുതുജീവനും ശക്തിയും നല്കി
ജയമേശുവിനു പാടാം അവനേക രക്ഷകന്
ഹല്ലേല്ലുയ്യാ.. ഹാലേല്ലുയ്യാ