![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
ഒരു കുഞ്ഞുകാറ്റായ് മരുഭൂവിൻ – Oru kunjukaattai marubhoovin
ഒരു കുഞ്ഞുകാറ്റായ് മരുഭൂവിൻ – Oru kunjukaattai marubhoovin
ഒരു കുഞ്ഞുകാറ്റായ് മരുഭൂവിൻ തണലായ്
ഹൃദയത്തിലീശോ വരുമ്പോൾ…. 2
കോരിത്തരിച്ചെന്റെ മനവും
കൊടുമുടിയേറിയെൻ തനുവും…2
ചിറകടിച്ചുയരുമെൻ കനവും….
Chorus: ഓ എന്റെ ഈശോ, ജീവന്റെ ജീവനേ,
കാറ്റായെന്നിൽ വീശേണമേ….
ഓ എന്റെ ഈശോ ജീവന്റെ ജീവനേ
കടലായെന്നെ പൊതിയണമേ…
എന്നുള്ളിലെന്നും വസിച്ചീടണേ…
നാവിൽ ആദ്യമായ് നീ തൊട്ടപ്പോൾ
കുളിരലയായെന്നെ നീ തഴുകി….2
ഹൃദയത്തിനകമേ വാസമാക്കുന്നേരം
ഞാനൊരു അരുവിയായൊഴുകീ…2
ഞാനൊരു അരുവിയായൊഴുകി…
Chorus: ഓ എന്റെ ഈശോ, ജീവന്റെ ജീവനേ,
കാറ്റായെന്നിൽ വീശേണമേ….
ഓ എന്റെ ഈശോ ജീവന്റെ ജീവനേ
കടലായെന്നെ പൊതിയണമേ…
എന്നുള്ളിലെന്നും വസിച്ചീടണേ…
ഉള്ളിൽ ആദ്യമായ് നീ വന്നപ്പോൾ
അമ്മതൻ സ്നേഹമായ് നീ നിറഞ്ഞു….2
ആത്മാവിനകമേ ജ്വലിച്ചൊരാ നേരം
ഞാൻ ദൈവപൈതലായ് മാറി…2
ഞാൻ ദൈവപൈതലായ് മാറി..
ഒരു കുഞ്ഞുകാറ്റായ് മരുഭൂവിൻ തണലായ്
ഹൃദയത്തിലീശോ വരുമ്പോൾ….
കോരിത്തരിച്ചെന്റെ മനവും
കൊടുമുടിയേറിയെൻ തനുവും…2
ചിറകടിച്ചുയരുമെൻ കനവും….
Chorus: ഓ എന്റെ ഈശോ, ജീവന്റെ ജീവനേ,
കാറ്റായെന്നിൽ വീശേണമേ….
ഓ എന്റെ ഈശോ ജീവന്റെ ജീവനേ
കടലായെന്നെ പൊതിയണമേ…
എന്നുള്ളിലെന്നും വസിച്ചീടണേ…
ഒരു കുഞ്ഞുകാറ്റായ് മരുഭൂവിൻ തണലായ്
ഹൃദയത്തിലീശോ വരുമ്പോൾ
Oru kunjukaattai marubhoovin song lyrics in english
Oru kunjukaattai marubhoovin – New Communion song