Priyante Marvil – പ്രിയന്റെ മാർവ്വിൽ ചാരിടും നേരം
Shop Now: Bible, songs & etc
Priyante Marvil – പ്രിയന്റെ മാർവ്വിൽ ചാരിടും നേരം
പ്രിയന്റെ മാർവ്വിൽ ചാരിടും നേരം
മാറിടുമെ എൻ വേദനകൾ
താതൻറെ പൊന്മുഖം മുത്തിടും നേരം
നീങ്ങിടുമേ എൻ രോദനങ്ങൾ….
ഇന്നിന്റെ നോവുകൾ ആകുല ചിന്തകൾ
രോഗങ്ങൾ ദുഃഖങ്ങൾ ഏതുമില്ല
നാഥന്റെ പൊൻകരം സാന്ത്വനമേകുമാ
നാളതിൽ ക്ഷീണമകന്നു ഞാൻ പാടുമേ…
പാരിതിൽ ഞാനൊരു അന്യയല്ലേ
എൻ ജീവകാലവും ക്ഷണികമല്ലേ
ഈ ഗേഹം വെടിഞ്ഞു ക്ലേശങ്ങൾ തീർന്നു ഞാൻ
വാഗ്ദത്ത നാടിനെ പുൽകിടുമേ.