Snehamayi en Navil – സ്നേഹമായി എൻനാവിൽ ഇന്ന്
Shop Now: Bible, songs & etc
Snehamayi en Navil – സ്നേഹമായി എൻനാവിൽ ഇന്ന്
സ്നേഹമായി എൻനാവിൽ ഇന്ന്
അലിയും ദിവ്യകാരുണ്യമേ….
എന്നിൽ അലിഞ്ഞു നീയായ് മാറാൻ
അണയേണമേ യേശുനാഥാ…. (2)
ഓ ദിവ്യസ്നേഹമേ ജീവന്റെ അപ്പമേ
അകതാരിനുള്ളിലായ് വാഴാൻ വരൂ(2)
സ്വർഗ്ഗീയമാകും അൾത്താരയിൽ നിന്ന്
അരികിൽ അണയുന്ന തിരുനിമിഷം (2)
എൻ നാവിലൂടെ നിന്നെ ഉൾകൊള്ളുവാൻ
യേശുവേ നിന്നെ ഞാൻ കാത്തിരിപ്പു(2)
എന്റെ പ്രാണന്റെ താളമാം യേശു നാഥാ…….
ഓ ദിവ്യസ്നേഹമേ ജീവന്റെ അപ്പമേ
അകതാരിനുള്ളിലായ് വാഴാൻ വരൂ (2)
മനസ്സൊരുങ്ങും ഈ തിരുനിമിഷം
യേശുവേ നിന്നെ ഞാൻ കൈക്കൊള്ളുവാൻ(2)
അകതാരിനുള്ളിൽ ചെറുസക്രാരി തീർത്തു
യേശുവേ നിന്നെ ഞാൻ കാത്തിരിപ്പു(2)
എന്റെ ആത്മസ്വരൂപനാം യേശുനാഥ സ്നേഹമായി