![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
താരിളം മനസ്സല്ലേ നാഥാ – thaarilam manasalle naatha kaividaathe
താരിളം മനസ്സല്ലേ നാഥാ – thaarilam manasalle naatha kaividaathe
താരിളം മനസ്സല്ലേ നാഥാ കൈവിടാതേ
കൺമിഴി നിറയുമ്പോഴെന്റെ ഉള്ളിൽ വന്നുനിറയേണേ
നീറുമെൻ നോവുകളെല്ലാംനീ നീക്കിടേണേ
കനിവോടെ സ്നേഹകുളിരായി എന്നെവന്നു തഴുകേണം
കൂട്ടംതെറ്റും ആടിനായീ
ഓടിയെത്തും ഈശോ
എന്റെ കുഞ്ഞുസങ്കടങ്ങൾ
തേടിയെത്തുകില്ലേ
നിറമിഴിയോടെ നാഥാ
തിരുമുഖം ഓർക്കുമ്പോൾ
നിൻ സാന്ത്വനമരുളും മിഴികൾ
ആശ്രയമാകേണം
ഏകയായതും നിന്ദയേറ്റതും
കാലമേകിയ മുറിവുകളും (2)
നിൻവെളിച്ചം ഉള്ളിൽവരുന്ന
ജാലക വാതിലായിടേണം മുറിവുകൾ രക്ഷയായ് തീർന്നിടേണം
നൊമ്പരങ്ങളും കഷ്ടതകളും
കാലമേകിയ കണ്ണുനീരും (2)
നെഞ്ചകത്തിലെരിയുന്ന നോവുകൾ അണച്ചിടേണം
മിഴിനീര് തീർത്ഥമായ് തീർന്നിടേണം