Thirusannidhyam – സ്വർഗ്ഗം തുറക്കുന്ന ഈ ധന്യ നിമിഷം
Shop Now: Bible, songs & etc
Thirusannidhyam – സ്വർഗ്ഗം തുറക്കുന്ന ഈ ധന്യ നിമിഷം
സ്വർഗ്ഗം തുറക്കുന്ന ഈ ധന്യ നിമിഷം
സർവ്വപ്രപഞ്ചം ഉണരുന്ന സമയം
ദൈവകുമാരനാം ഈശോയിതാ
അലിയുന്നു എൻ നാവിൽ തിരുവോസ്തിയായി
chorus : ഓ…ഓ…ആരാധന ഗീതം ഞങ്ങൾ പാടാം
ദിവ്യസാന്നിധ്യത്തെ ഞങ്ങളൊന്നായ് വാഴ്ത്താം
സ്വർഗീയ മന്നയാം ജീവന്റെ അപ്പമേ
നിന്നെ ആരാധിക്കുന്നു ഞങ്ങൾ
ഹൃദയത്തിന് നാഥനായ് എൻ ഹൃത്തിൽ വാഴുവാൻ
ആഗതനാകുമെന്റെ യേശു നാഥനായ്
എന്നെ നൽകിടാം സർവ്വമേകിടാം
തിരുഹൃത്തിൽ പൂർണ്ണമായി (ഓ…ഓ…ആരാധന ഗീതം)
അകതാരിൻ നോവുകളും മനം നീറും വ്യാധികളും
അകലും നിൻ സൗഖ്യമേറും തിരുവചസ്സാൽ
ശാന്തിയായ് വരൂ സൗഖ്യമേകിടു
കനിവുള്ള നാസറായനെ
സ്വർഗ്ഗം തുറക്കുന്ന ഈ ധന്യ നിമിഷം….
ഓ…ഓ…ആരാധന ഗീതം ഞങ്ങൾ പാടാം