Shop Now: Bible, songs & etc
അതിശ്രേഷ്ഠൻ – Athishreshtan
അഖിലാണ്ഡത്തിൻ ഉടയോനാം സൃഷ്ടാവേ
ആയിരങ്ങളിൽ അതിശ്രേഷ്ഠനേ
അങ്ങയിൻ നാമം അതിശയമേ
ആശ്രിതർക്ക് ആലംബമേ
അത്യുന്നതായി ഉയരേ ജീവിക്കും
തന്മക്കൾക്കായി പക്ഷവാദം ചെയ്യും
പാരിൽ മനുഷ്യനായ് അവതരിച്ചു
പാപികളാം നരകുലമതിനായ്
പാടുകൾ ഏറെയും നീ സഹിച്ചു
പാപമറ്റവനായ് മൃതി വരിച്ചു
മരണവും പാതാളവും ജയിച്ചു നീ
ഉയിർത്തു മഹോന്നതനായ്
മഹിമയിൽ താതൻ വലഭാഗത്തായ്
മാറ്റമില്ലാത്തവനായ് വാഴുന്നു
ആകുല ചിന്തകളാൽ
ആകവേ കലങ്ങിടുമ്പോൾ
ഏകുന്നു തൻ സാന്ത്വന മൊഴികൾ
ആധികളഖിലവും നീക്കിടുന്നു
Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."