പ്രാണൻ ശത്രുകയ്യിൽ അകപ്പെടാതെ – Pranan Satru Kaiyyil Akapedathe
Shop Now: Bible, songs & etc
പ്രാണൻ ശത്രുകയ്യിൽ അകപ്പെടാതെ – Pranan Satru Kaiyyil Akapedathe
പ്രാണൻ ശത്രുകൈയ്യിൽ അകപ്പെടാതെ
ജീവനോടെ കാത്തു നീ
അങ്ങേ വിട്ടകന്നു പോയപ്പോഴും
സ്നേഹമായി ചേർത്തണച്ചു
Chorus
ഇന്നയോളം കണ്മണി പോൽ
ആ ചിറകിൻ നിഴലിൽ മറച്ചു നീ(2)
എന്റെ പ്രാണ പ്രിയ എന്റെ യേശു പരാ
വാഴ്ത്തിടുന്നങ്ങേ (2)
വെറുത്തന്നെ പ്രിയരെല്ലാം
തനിച്ചാക്കി മറഞ്ഞു പോയി
കണ്ണുനീരിൻ പാന പാത്രം
മാത്രമെന്റെ ഓഹരിയായി
അപ്പോഴും എന്നെ മാർവോടണച്ച
എന്റെ നാഥനിൽ ചേരുന്നിതാ (2)
ഇന്നയോളം….
വൻ പ്രയാസങ്ങളിൻ നടുവിൽ
തകരാതെന്നെ വഴി നടത്തി
എന്നെ നേടുവാനായി ക്രൂശിൽ
ജീവൻ പോലും തന്നവനെ
എത്ര സ്തുതിച്ചാലും തികയില്ല
എത്ര വർണ്ണിച്ചാലും മതി വരില്ല(2)
പ്രാണൻ.
Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."