Shop Now: Bible, songs & etc
തൂമഞ്ഞുപോൽ – Thoomanjupol
തൂമഞ്ഞു പോൽ
പെയ്തിറങ്ങി നിൻ സ്നേഹം
സ്വാന്ത്വനത്തിൻ താരാട്ടുകേട്ടുറങ്ങാൻ
ഒരു കുഞ്ഞു പൈതലായെന്നും
മൃദുവാം നിൻ കരങ്ങളിൽ നാഥാ..( തൂമഞ്ഞ്
ഈശോ ഈശോ നിൻ ദിവ്യസ്നേഹം (2
ഒരു തളിർച്ചില്ല പോൽ തണലേകിടുന്നു
കരുതലായി നിൻ കരം മരു യാത്രയിൽ (2
മുൻപിലൻ പാതകൾമണൽ കാറ്റു മൂടുമ്പോൾ
കാവലായി നിൻ മുഖം ആശ്രയമായ്..
ഈശോ ഈശോ നിൻ ദിവ്യസ്നേഹം (2
പാതയിൽ ദീപമായി കൂടെ വരാനെന്നും
ഒന്നായി നടക്കാൻ കരം പിടിച്ച് ( 2
ദൂരങ്ങൾ ഏറുമ്പോൾ കാലിടറീടുമ്പോൾ
ചുമലിൽ വഹിക്കുന്നു ഇടയനെ പോൽ