വിശുദ്ധ കുർബാന പ്രവേശനഗാനം – Thirikal Theliyunnu
വിശുദ്ധ കുർബാന പ്രവേശനഗാനം – Thirikal Theliyunnu
പല്ലവി
തിരികൾ തെളിയുന്നു
വേദി ഉയരുന്നു
കാൽവരി യാഗമിതാ ഒരുങ്ങുന്നു
ഹൃദയം ഉണരുന്നു
സ്തുതികൾ പാടുന്നു
സ്വർഗ്ഗത്തിൻ സമയമിതാ അണയുന്നു
chorus
ഈശോ വരുന്നിതാ നമുക്കായ്
ജീവൻ നൽകുവാൻ
ഞങ്ങൾ തരുന്നിതാ നിനക്കായ്
സ്നേഹം മാത്രമേ.
അനുപല്ലവി
അബ്രാമിൻ ബലിയിൽ നീ സാന്നിധ്യമായ്
ആബേലിൻ ബലിതന്നിൽ സംപ്രീതനായ്
ദൈവമേ എന്നും നീ വന്നീടണേ
യാചനകൾ സദയം നീ കേട്ടീടണേ
ചരണം
ആത്മാവിൽ ജീവൻ നീ നൽകീടുവാൻ
കുരിശിൽ നീ സ്വർഗ്ഗത്തിൻ അടയാളമായ്
യേശുവേ എന്നും നീ കാത്തീടണേ
നിത്യതയിൽ സദയം നീ ചേർത്തീടണേ
ഈശോ വരുന്നിതാ നമുക്കായ് ജീവൻ നൽകുവാൻ
ഞങ്ങൾ തരുന്നിതാ നിനക്കായ് സ്നേഹം മാത്രമേ.
Tags: 2021 christmsas2021top christmas songscarol songschristmas medley songschristmas songsDeny Dencil FernandezGagul JosephGujarati Christmas Songhindi christmas songskannada christmas carolskannada christmas songskannada jesus songsmalayalam christian songsmalayalam christmas songsTeenu TreasaTelugu Christmas songs