അമ്മെ .അമ്മെ നിൻ നെഞ്ചിൽ ചായുന്ന പൊന്നുണ്ണി – amme amme ninnenjil chayuna ponunni
അമ്മെ അമ്മെ …അമ്മെ അമ്മെ (2)
നിൻ നെഞ്ചിൽ ചായുന്ന പൊന്നുണ്ണി
ഈശോയെ പോലെ നിൻ സ്നേഹത്തിന് മടിയിൽ
ചായുവാനെന്തൊരു മോഹം
അമ്മെ അമ്മെ …..
ജപമണി മാലയിൽ ഉയരും പ്രാർത്ഥന
നന്മ നിറഞ്ഞ മറിയം
വചനത്താൽ കോർത്തൊരു പ്രാർത്ഥന മന്ത്രം
ഉയർന്നിടുംഅധരതിലെന്നും
കാവാലയമ്മ ചാരെയണഞ്ഞിടും
നെറുകയിൽ ചുംബനം ചാർത്തും
നെഞ്ചോട് ചേർത്തിടുമമ്മ
കാനാൻ നാട്ടിൽ കല്യാണ വീട്ടിൽ
വീഞ്ഞു തീർന്ന നേരം
നാണക്കേടിൻ വേളയിലമ്മ
ഓടിയണഞ്ഞു ചാരെ
അന്നീശോയെ കൊണ്ടമ്മ
വെള്ളത്തെ വീഞ്ഞാക്കി
മാറ്റിയൊരത്ഭുതം പോലെ
എൻ വീട്ടിലും അത്ഭുതം തീർത്തീടണേ
അമ്മെ അമ്മെ