ദുഃഖത്തിന്റെ പാനപാത്രം – Dukhathinte panapatram

Deal Score0
Deal Score0

ദുഃഖത്തിന്റെ പാനപാത്രം – Dukhathinte panapatram

ദുഃഖത്തിന്റെ പാനപാത്രം
കർത്താവെന്റെ കൈയ്യിൽ തന്നാൽ
സന്തോഷത്തോടതുവാങ്ങി
ഹല്ലേലുയ്യ പാടീടും ഞാൻ

ദോഷമായിട്ടെന്നോടൊന്നും
എന്റെ താതൻ ചെയ്കയില്ല
എന്നെ അവനടിച്ചാലും
അവനെന്നെ സ്നേഹിക്കുന്നു

കഷ്ടനഷ്ടമേറി വന്നാൽ
ഭാഗ്യവാനായ് തീരുന്നു ഞാൻ
കഷ്ടമേറ്റ കർത്താവോടു
കൂട്ടാളിയായ് തീരുന്നു ഞാൻ

ലോക സൗഖ്യമെന്തുതരും
ആത്മക്ളേശമതിൻ ഫലം
സൗഭാഗ്യമുള്ളാത്മജീവൻ
കഷ്ടതയിൽ വർദ്ധിക്കുന്നു

ജീവനത്തിൻ വമ്പു വേണ്ടാ
കാഴ്ചയുടെ ശോഭ വേണ്ടാ
കൂടാരത്തിൻ മുടിപോലെ
ക്രൂശിൻ നിറം മാത്രം മതി

ഉള്ളിലെനിക്കെന്തു സുഖം
തേജസ്സേറും കെരൂബുകൾ
കൂടാരത്തിനകത്തുണ്ട്
ഷെക്കീനായുമുണ്ടവിടെ

ഭകത്മന്മാരാം സഹോദരർ
വിളക്കുപോൽ കൂടെയുണ്ട്
പ്രാർത്ഥനയിൻ ധൂപമുണ്ട്
മേശമേലെന്നപ്പമുണ്ട്

പ്രാകാരത്തിലെന്റെ മുമ്പിൽ
യേശുവിനെ കാണുന്നു ഞാൻ
യാഗപീഠമവനത്രേ
എന്നുമെന്റെ രക്ഷയവൻ

ദിനം തോറും പുതുക്കുന്ന
ശക്തിയെന്നിൽ പകരുവാൻ
സ്വച്ഛജലം വച്ചിട്ടുള്ള
പിച്ചളത്തൊട്ടിയുമുണ്ട്

ലോകത്തെ ഞാനോർക്കുന്നില്ല
കഷ്ടനഷ്ടമോർക്കുന്നില്ല
എപ്പോളെന്റെ കർത്താവിനെ
ഒന്നു കാണാമെന്നേയുള്ളു

Dukhathinte panapatram song lyrics in english

Dukhathinte panapatram
Karthaavente kayil thannaal
Santhoshathodu athu vangi
Halleluya paadeedum njan

Doshamaayitt ennodonnum
Ente thaathan cheykayilla
Enne avanadichaalum
Avenenne snehikkunnu

Kashta nashta meri vannaal
bhaagyvanaay theerunnu njan
Kashtmetta karthaavodu
koottaaliyaai theerunnu njan

Loka saukhyam enthu tharum
Aathmaklesham athin phalam
Saubhaagyamull atma jeevan
kashtathayil vardhikkunnu

Jeevanathin vambu vendaa
kazhchayude shobha vendaa
Koodaarathin mudi pole
krooshin niram maathram mathi

Ullilenikkenthu sukham
Thejasserum kerubukal
Kudaarathinn akathunde
shekkeenaayum undavide

Bhakthanmaaraam sahodarar
Vilakku pol koode unde
Praarthanayin dhoopam unde
Meshamelen appam unde

Praakaarathil ente mumbil
Yeshuvine kaanunnu njan
Yaaga peetdam avanathre
Ennum ente rakshayavan

Dinam thorum puthukkunna
Shakthi ennil pakaruvaan
Swatcha jalam vechittulla
Pichala thottiyum unde

Lokhathe njaanorkunnila
Kashta nashtam orkunnilla
Eppolente karthaavine
Onnu kanamenneyullu

Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."
We will be happy to hear your thoughts

   Leave a reply

   Welcome to Christianmedias’ Tamil Christian Song Lyrics. Here, you will find lyrics for many of your favorite songs from today’s top contemporary Christian music artists. Our collection includes Gospel music lyrics, contemporary Christian music lyrics, and black Gospel song lyrics.

   Tamil Christians Songs Lyrics

   Tamil Christian music inspires and comforts believers globally, blending biblical truths with beautiful melodies and meaningful lyrics. world Tamil christians explores the collections of Tamil Christian song lyrics, Daily Bible verse and worship songs lyrics,new year songs,christmas songs & more.

   Follow Us!

   christian medias ios app
   WorldTamilchristians-The Collections of Tamil Christians songs Lyrics
   Logo