![tamil christian songs lyrics](https://www.worldtamilchristians.com/wp-content/uploads/2023/11/tamil-christian-songs-lyrics-150x150.png)
Edrumen pathayil – ഇടറുമെൻ പാതയിൽ തെളിയുന്ന
Edrumen pathayil – ഇടറുമെൻ പാതയിൽ തെളിയുന്ന
ഇടറുമെൻ പാതയിൽ തെളിയുന്ന ദീപമായി വന്നു
തളർന്നിടും നേരങ്ങളിൽ ഒരു കൈ താങ്ങായി നിന്നു (2)
നിഴൽപോലേ എന്നുംമെൻ ചാരെ
തണൽപോലേ എന്നുംമെൻ അരികേ(2)
ഈശോയേ നീ മാത്രമേ എന്നാത്മാവിൻ ആശ്വാസമേ
എൻ ആത്മാവിൻ ദാഹം തീർപ്പാൻ നീ ജീവന്റെ ജലമായി ഒഴുകിവന്നു
എൻ ആത്മാവിൻ ഭോജ്യമാകാൻ നീ ജീവന്റെ അപ്പമായി തീർന്നു(2)
ഈശോയേ നീ മാത്രമേ എൻ അകതാരിൻ ആനന്ദമേ(ഇടറുമെൻ)
എന്നും എൻ ഹൃത്തിൽ വാഴാൻ നീ എന്റെ ജീവന്റെ സ്പന്ദനമായി(2)
എന്നുംഎൻ ചാരെ കൂട്ടിരിക്കാൻ നീ എന്റെ തോഴനായി(2)
ഈശോയേ നീ മാത്രമേ എൻ ജീവന്റെ സൗഭാഗ്യമേ(ഇടറുമെൻ)