Eeshoyude Maniveena – മണിവീണയായെന്നെ
Eeshoyude Maniveena – മണിവീണയായെന്നെ
മണിവീണയായെന്നെ … മീട്ടീടൂ യേശുവേ..
നിൻ ദിവ്യ വിരലുകളാൽ… (x 2 )
എൻ ജീവതന്തുവിൽ… മീട്ടീടെന്നീശനെ..
നിൻ സ്നേഹ..കീർത്തനങ്ങൾ..
നിൻ സ്നേഹ..കീർത്തനങ്ങൾ… മണിവീണയായെന്നെ,മീട്ടിടൂ.. യേശുവേ..
നിൻ ദിവ്യ വിരലുകളാൽ….
1.ആഴിയഗാധം,നിശ്ശബ്ദമാം പോലെ..
നീയെന്റെ ആത്മാനു..രാഗമായി..
(x 2)
ഞാനിനി ഒന്നുമേ,ഇല്ലെൻ യേശുവേ..
നീയെന്നിൽ, പൂർണ്ണമായ്, വാണീടണേ..
യേശുവേ…….
സ്നേഹമേ……
നീയെന്നിൽ, പൂർണ്ണമായ്, വാണീടണേ..
(മണിവീണയായെന്നെ)
2.നിനക്കായ് നൽകാമെൻ ആത്മവും, അധരവും.. നിന്റേതായെൻചെയ്തിയും,ചിന്തയും
(×2)
നിന്നിലല്ലാതെവിടെ, നോക്കുമെന്നീശനെ…
വേണ്ടിനി, നീയല്ലാ…..തൊരു വാക്കുമേ..
യേശുവേ…
പ്രാണനേ …
വേണ്ടിനി, നീയല്ലാ..തൊരു വാക്കുമേ
( മണിവീണയായെന്നെ)
3.ശൂന്യമാ-മെൻഹൃദയം,ഏകിടുന്നേ-
ശുവേ …
എന്നിൽ നിറഞ്ഞീടെൻ സ്നേഹരാജാ.. (x 2 )
ശൂന്യമാം ചഷകമായ് ഏകുന്നു പൂർണ്ണമായ്..
നിറയ്ക്കണേ നിൻ ജീവൻ വക്കോളവും
യേശുവേ.. ..
ജീവനെ..
നിറയ്ക്കണേ നിൻ ജീവൻ വക്കോളവും
( മണിവീണയായെന്നെ)
4.പൂർണമായ് കാണും ദിനം നോക്കി ഞാനിങ്ങ്,
സ്നേഹ..ക്ഷണത്തോടാ കൈ നീട്ടിയാൽ….
(x 2 )
അക്ഷണം പോരും നിൻ കൂടെ വാണീടുവാൻ,
നിൻ..നിത്യ ഗേഹത്തി-ലായീടുവാൻ …
യേശുവേ….
കാന്തനേ..
നിൻ..നിത്യ ഗേഹത്തി-ലായീടുവാൻ …
(മണിവീണയായെന്നെ)
Transcript