Feliz Natal Vanil Tharajalam – വാനിൽ താരജാലം
Feliz Natal Vanil Tharajalam – വാനിൽ താരജാലം
വാനിൽ താരജാലം
ഭൂവിൽ ദീപമെങ്ങും
കൂടെ ശോഭയോടെ ദേവദൂതർ
പാടിവാഴ്ത്തുന്നിതാ
കാലികൂട്ടിനുള്ളിൽ
ഈശോ ജാതനായി
ഏറെ താഴ്മയോടെ രാജരാജൻ മർത്യനായിന്നിതാ
പാടി രാക്കിളികൾ മധുരിതമായ്..
സ്നേഹ സങ്കീർത്തനം
കാറ്റിൻ കളമൊഴികൾ കവിതകളായ്
വരവേറ്റുപാടുന്നിതാ
കാതിലുണരുകയായി
നവരാഗ സുരഭില ഗാനം
ഇമ്മാനുവേൽ ഈഭൂമിയിൽ
മേരിതൻ സൂനുവായി
പാരിലുയരുകയായി
പുതുസ്നേഹ കതിരവനായി
പാപങ്ങളാം ഇരുൾ നീക്കീടുവാൻ
ഉലകിൻ ഒളിയായി നാഥൻ
കാലം കാത്തിരുന്ന പുണ്യമായ്
ഭൂവിൽ വന്നണഞ്ഞിതാ
ശാപം മൂടിനിന്ന പാരിനായി
നാഥൻ രക്ഷയാകുവാൻ
നാടുണർന്നു പാടിടുന്നിതാ ഹല്ലേലൂയ്യ
രാജനേകും സ്തോത്ര ഗീതകം
മേഘമലരുകളായി
തെളിവാനമൊരുങ്ങുകയായി
ദാവീദ്തൻ ഗോത്രത്തിലായ്
ജാതനായോനെ കാണാൻ
പൂക്കളണിയുകയായി
പുതുകാലമുണരുകയായി
കണ്ണീരിലും കരൾ നോവേറിലും
ശാന്തിയേകീടും നാഥൻ
ഉള്ളിൽ നീറിടുന്ന ഭീതിയാകെ
മഞ്ഞായ് അലിഞ്ഞലിഞ്ഞിടും
നെഞ്ചിൽ തുടിച്ചിടുന്ന താളമോടെ
പാടാം സ്നേഹകീർത്തനം
മോദമോടെ വാഴ്ത്തിടുന്നിതാ ഹല്ലേലൂയ്യ
ഉള്ളിനുള്ളിൽ ദിവ്യ കീർത്തനം