unniyeshuvin – ഉണ്ണിയേശുവിൻ ജന്മദിനം

Faith Score0
Faith Score0

unniyeshuvin – ഉണ്ണിയേശുവിൻ ജന്മദിനം

ഉണ്ണിയേശുവിൻ ജന്മദിനം
ഉല്ലാസമോലും പുണ്യ ദിനം(2)
പുൽത്തൊഴുത്തിൽ പുൽക്കിടക്കയിൽ
ഭൂവിൻ നാഥൻ ജാതനായി(2)
മാലാഖവൃന്ദം മിശിഹായെ നോക്കി
ആമോദപൂർവ്വം ഹാലേലൂയ പാടി(2)

ബേദ്ലഹേമിൻ ആ… ആ…
നവചൈതന്യം ആ… ആ…
സ്വർഗ്ഗാധി സ്വർഗ്ഗത്തിൻ കൈവല്യം(2)
അശക്തരാം ഞങ്ങടെ ആത്മാവിലേ
പാപമകറ്റാനുണ്ണി പിറന്നു(2)
മാലാഖവൃന്ദം മിശിഹായെ നോക്കി
ആമോദപൂർവ്വം ഹാലേലൂയ പാടി(2)

നക്ഷത്രങ്ങൾ ആ… ആ…
വഴികാട്ടുമ്പോൾ ആ… ആ…
വാസനാദികൾ പരക്കുമ്പോൾ(2)
ഇടയന്മാർ സ്തുതിഗീതം പാടി
കാടുകൾ മേടുകൾ നൃത്തമാടി(2)
മാലാഖവൃന്ദം മിശിഹായെ നോക്കി
ആമോദപൂർവ്വം ഹാലേലൂയ പാടി(3)

      About Us

      Part of the Christianmedias organization, we are dedicated to sharing worship music to inspire prayer and devotion worldwide.

      World Tamil Christians - The Ultimate Collection of Christian Song Lyrics
      Logo