Kannima Chimmathe Kakkunna – കണ്ണിമ ചിമ്മാതെ
Kannima Chimmathe Kakkunna – കണ്ണിമ ചിമ്മാതെ
കണ്ണിമ ചിമ്മാതെ കാക്കുന്ന താതനല്ലേ (2)
പിന്നെ എന്തിനാണിങ്ങനെ തേങ്ങുന്നത് ? (2)
ചങ്കു പറിച്ചു തന്നു ഉള്ളം പിഴിഞ്ഞു തന്നു (2)
കണ്ണിമ ചിമ്മാതെ കാക്കുന്ന താതനല്ലേ (2)
ചങ്കു പറിച്ചു തന്നു ഉള്ളം പിഴിഞ്ഞു തന്നു… (2)
അപ്പച്ഛനില്ലേന്നേ, കണ്മണിയല്ലേന്നേ (2)
കണ്ണു തുറന്നൊന്നു നോക്കിയേ നീ
ഉൾ കണ്ണുതുറന്നൊന്നു നോക്കിയേ നീ
സ്വർഗ്ഗീയ സമ്പത്തെല്ലാം വാരി വിതറിയില്ലേ (2)
രാജകുമാരനായി വാഴുവനാശയില്ലേ(2)
നിൻ ദുഃഖമെല്ലാമീ ചങ്കോട് ചേർത്തു വെക്കൂ (2)
സ്നേഹത്തിൻ ദൂരമെല്ലാം ഒന്നിച്ചു താണ്ടീടാം (2)
ലോകത്തിൽ ധൂർത്തനായി തീർന്നൊരു കുഞ്ഞാണേലും (2)
സ്നേഹത്തിൽ ധൂർത്തനായൊരപ്പനില്ലേ നിനക്ക് (2)
അപ്പച്ഛനില്ലേന്നേ…
കാലങ്ങളെത്രയോ പോയിമറഞ്ഞാലും
കോലങ്ങളെത്രയോ മാറിമറിഞ്ഞാലും
പണ്ടത്തെപ്പോലെതന്നെ ഇപ്പോഴും എന്തൊരിഷ്ടം
ഇനിയും വൈകാതെ ഈ സ്നേഹത്തിൽ ഒന്നിക്കാൻ
ഇരുകൈയും നീട്ടി ഞാൻ ഇവിടെയുണ്ടേ (2)
എപ്പോഴും ഈ അപ്പൻ കൂടെയുണ്ടേ…