Nadha Kaalvarimalayil – നാഥാ കാൽവരിമലയിൽ
നാഥാ കാൽവരിമലയിൽ
ക്രൂശിൻ നിഴലായ് മാറാൻ
ശിരസിൽ മുൾമുടി മുറിവിൽ എന്നുടെ
മുറിവും ചേർന്നലിയുന്നു
മനസിൽ നിറയും ഭാരം
മുറിവും വ്യഥകളുമെല്ലാം
പ്രിയനാം ക്രൂശിതനീശോ
നിന്നുടെ മുറിവിൽ ചേർന്നലിയുന്നു
പ്രാണൻ പിടയുമ്പോളും
വിലാവിൽ നിന്ന് കൃപയൊഴുകീടും
ജീവൻ പകരും സ്നേഹം
നിലാവ് പോലെ കുളിരായ് പെയ്യും
പ്രിയ നാഥാ സഹനത്തീയാൽ
ഉരുകീടും നിമിഷമിതെന്നും
കൃപതൻ വഴിയാലേ കാണാനായി
വരമരുളീടു….. ( നാഥാ കാൽവരി .. )
പാപം പോക്കും ബലിയായ്
ഉയർന്നു നിൽക്കും കുരിശേ സ്വസ്തി
ശാപം നീക്കും വഴിയായ്
തെളിഞ്ഞു നിൽക്കും കുരിശിൽ മുക്തി
തനിയെ ഞാൻ അലയുമ്പോഴും
വഴിയിൽ ഞാൻ വീഴുമ്പോഴും
അരികിൽ യാത്രികനായ് പ്രിയനാഥാ
വന്നിടണമേ…… ( നാഥാ കാൽവരി .. )

