Nandhi En Nadhanu – നന്ദി ഏകീടുന്നു എൻ നല്ല നാഥന്
Shop Now: Bible, songs & etc
Nandhi En Nadhanu – നന്ദി ഏകീടുന്നു എൻ നല്ല നാഥന്
നന്ദി ഏകീടുന്നു എൻ നല്ല നാഥന്
നന്ദി ഏകീടുന്നു തൻ നിത്യ ദയക്കായ്
നല്ലിടയനെ പോലെ എന്നെ നടത്തിയ നാഥന്
നല്ലിടയനായി എന്നെ നിത്യം കരുതിയ നാഥന്
പലർക്കു മുന്നിൽ ചോദ്യമായി ഞാൻ നിന്നൊരു നേരത്തു
ഒരുത്തരമായി എന്നെ തേടി വന്നൊരു നാഥന്
താളടിയാകാതെ എന്നെ ഉയർത്തിയ നാഥന്
നിന്ദിതയാകാതെ എന്നെ പുലർത്തിയ നാഥന്
അളവില്ലാതെ നൻമകളെന്നിൽ ചൊരിഞ്ഞ നാഥന്
ഞാൻ നിനച്ചതിലും അപ്പുറമായി നൽകിയ നാഥന്
താണു പോകാതെ എന്നെ താങ്ങിയ നാഥന്
വീണു പോകാതെ എന്നെ നിർത്തിയ നാഥന്
Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."