Nasrayanam Lokadhipathi – നസ്രായനാം ലോകാധിപതി
Shop Now: Bible, songs & etc
Nasrayanam Lokadhipathi – നസ്രായനാം ലോകാധിപതി
നസ്രായനാം ലോകാധിപതി
മരണം വെൽവതിനാഘോഷ ദിനം
ഉണർന്നിരിപ്പിൻ നിങ്ങൾ കാത്തിരിപ്പിൻ ശ്രീയേശുനാഥന്റെ മഹത്വത്തെ വാഴ്ത്തീടാം…
ഹാലേലുയ്യാ (2) ഹാലേലുയ്യാ (2)
മഗ്ദലനാ മറിയേ കരയേണ്ടാ തെല്ലും നീ
യേശുമിശിഹായെ തിരയേണ്ടതില്ലിനി
കേൾക്കുന്നുവോ ദൂതകാഹളധ്വനികൾ
യേശുമിശിഹായിന്നുയിർത്തതാം ദിനം സുദിനം…
ഗാഗുൽഥാ മലയിൽ തിരയേണ്ട ഇനിമേൽ നീ
കാരിരുമ്പാണിയിൽ ക്രൂശിതനല്ലവൻ
സ്നേഹപിതാവേ പരമോന്നതനേ നീ
സ്വർഗീയ ഭവനത്തിൽ വാണരുളുന്ന ദിനം സുദിനം…. //നസ്രായനാം
Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."