Swargeeya Jeevante Appam – സ്വർഗ്ഗീയ ജീവന്റെ അപ്പം
Shop Now: Bible, songs & etc
Swargeeya Jeevante Appam – സ്വർഗ്ഗീയ ജീവന്റെ അപ്പം
സ്വർഗ്ഗീയ ജീവന്റെ അപ്പം
നമ്മെ സമ്പൂർണ്ണമാക്കുന്ന അപ്പം
അന്ത്യത്താഴത്തിലെ ഭോജ്യം
തിരുസന്നിധാനത്തിലെന്നും -2
CH: അൾത്താരയിൽ തിരുവോസ്തിയിൽ
വാഴുന്ന യേശുവിന്നാരാധനാ (2)
ഈ ബലിവേദിയിൽ വിഭജിച്ച അപ്പം
കൈക്കൊള്ളൂ നീ സ്നേഹമോടെ – 2
ജീവിക്കുമെന്നും ഈശോ നിന്നിൽ
നേടിടുമെന്നും സ്വർഗ്ഗരാജ്യം – 2
CH: അൾത്താരയിൽ തിരുവോസ്തിയിൽ
വാഴുന്ന യേശുവിന്നാരാധനാ (2)
ജീവിത വീഥിയിൽ നീ തളർന്നീടുമ്പോൾ
മാടി വിളിക്കുന്നു സ്നേഹനാഥൻ – 2
നിൻ തോളിൽ ചായുമ്പോൾ
നീ എന്നെ തഴുകുമ്പോൾ
ആശ്വസിക്കട്ടെ ഞാൻ എന്നുമെന്നും – 2
CH: അൾത്താരയിൽ തിരുവോസ്തിയിൽ
വാഴുന്ന യേശുവിന്നാരാധനാ (2)
Disclaimer : " The Lyrics are the property and Copyright of the Original Owners, Lyrics here are For Personal and Educational Purpose only! Thanks."