![malayalam christtmas songs lyrics](https://www.worldtamilchristians.com/wp-content/uploads/2022/12/malayalam-christtmas-songs-lyrics-150x150.png)
ആകാശദീപം തെളിഞ്ഞു – aakshadeepam thelinju
ആകാശദീപം തെളിഞ്ഞു – aakshadeepam thelinju
Anandharavu
ആകാശദീപം തെളിഞ്ഞു
ആലയവാതിൽ തുറന്നു
അഴകേറും സ്വപ്നത്തിൽ മാലാഖ വന്നീ
അതിമോദ മംഗളവാർത്തയോതി
ആമോദത്തിൻസദ്വാർത്തയായ്
അത്യുന്നതൻ ജാതനായി…. (കോറസ് )
ആനന്ദമായ് രാവിലാഘോഷമായ് ആട്ടിടയർക്കിന്നൊരുത്സവമായ്(2)
അമ്മതൻമടിയിൽഅമ്മിഞ്ഞയുണ്ണും
അത്യുന്നതാനിൻ്റെപിറവിയിതിൽ…(2)
അതിലോലമാകുഞ്ഞുചുണ്ടിൽ
അരുമയോടൊരുമുത്തമേകാൻ(2)
ആലാപമോടെ നിൻ ചാരത്തു വന്നെത്തി
ആലംബഹീനരാം തനയർ(2)
അതിരറ്റ സ്നേഹസമ്മാനം
അഖിലേശ്വരൻ മുന്നിലേകി(2)
ആർദ്രമായ് നിന്നെ കൈകളിലേന്തി
അതിധന്യരായന്നാ രാജാക്കന്മാർ(2)
അവനിയിൽ ദൈവം പിറന്നു
അവിരാമമുയരുന്നു സ്തുതികൾ
അഴൽ നീക്കി ഭൂവിതിൽ എന്നാളും വാഴാൻ
അനുസ്യൂതമവിടുത്തെ കൃപ ചൊരിയൂ …
ആലോലം ചായുറങ്ങ്
ആരോമലുണ്ണീ ആരിരാരോ….